ലോട്ടറി ജിഎസ്ടി ഏകീകരണത്തിനായി ജി എസ് ടി കൗണ്‍സിലിന്റെ നിര്‍ണായക യോഗം ഇന്ന് ദില്ലിയില്‍

ബിജെപി ഇതര സംസ്ഥാനങ്ങളുടെ കടുത്ത എതിര്‍പ്പിനിടെ ലോട്ടറി ജിഎസ്ടി ഏകീകരണത്തിനായി ജി എസ് ടി കൗണ്‍സിലിന്റെ നിര്‍ണായക യോഗം ഇന്ന് ദില്ലിയില്‍. തെരഞ്ഞെടുപ്പിന് മുന്‍പ് ലോട്ടറി മാഫിയയെ സഹായിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെടും.

ജി എസ് ടി ഏകീകരണത്തിനുള്ള തിടുക്കപ്പെട്ട ശ്രമത്തിന് പിന്നില്‍ അഴിമതി മണക്കുന്നതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ജിഎസ്ടി ഇളവുകളിലും ഇന്ന് തീരുമാനം ഉണ്ടാകും

.സര്‍ക്കാര്‍ ലോട്ടറിയുടെയും സ്വകാര്യ ലോട്ടറിയുടെയും ജിഎസ്ടി ഏകീകരിക്കാനുള്ള അന്തിമ പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.18ഓ 28ഓ ശതമാനമാക്കി ലോട്ടറി ജിഎസ്ടി ഏകീകരിക്കാനാണ് മന്ത്രിതല സമിതിയുടെ ശുപാര്‍ശ.

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പായി തീരുമാനം നടപ്പാക്കാന്‍ കേന്ദ്രം മുന്നോട്ട് പോകുമ്പോഴും എതിര്‍ത്ത് പരാജയപ്പെടുത്താനാണ് ബിജെപി ഇതര സംസ്ഥാനങ്ങളുടെ കൂട്ടായ തീരുമാനം.

ലോട്ടറി മാഫിയയെ സഹായിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെടും. സംസ്ഥാന ലോട്ടറി ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കരുതെന്നും 12 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തണമെന്നുമുള്ള ആവശ്യത്തില്‍ കേരളം ഉറച്ചുനില്‍ക്കും.

മധ്യവര്‍ഗത്തെ ലക്ഷ്യമാക്കി റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഇളവ് പ്രഖ്യാപിച്ചേക്കും. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ ജിഎസ്ടി നിരക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ഇല്ലാതെ 12ല്‍ നിന്ന് 5 ശതമാനം ആക്കാനാണ് സാധ്യത. ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണത്തിനുള്ള ജിഎസ്ടി 8%ല്‍ നിന്ന് 3% ആയി കുറയ്ക്കാനും തീരുമാനിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News