മാതൃയാനം-അമ്മയും കുഞ്ഞും സൗജന്യ യാത്രാ പദ്ധതി കോഴിക്കോട് മെഡിക്കൽ കോളേജിൽ

മാതൃയാനം-അമ്മയും കുഞ്ഞും സൗജന്യ യാത്രാ പദ്ധതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായുള്ള 8 പദ്ധതികൾ ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു..

സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തിൽ സൗജന്യ നിരക്കിൽ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മാതൃയാനം.

ഏഷ്യയിലെ തന്നെ കൂടുതൽ പ്രസവം നടക്കുന്ന മാതൃ ശിശു സംരക്ഷണ കേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പദ്ധതി ആരംഭിച്ചത്. ഹൃദ്യം പദ്ധതി വഴി ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുട്ടികളുടെ കുടുംബ സംഗമവും മെഡിക്കൽ കോളേജിൽ നടന്നു.

സങ്കീർണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതിയാണ് ഹൃദ്യം. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായുള്ള 8 പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ കെ ശൈലജ നിർവ്വഹിച്ചു.

ശിശുമരണ നിരക്ക് കുറയ്ക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളുള്ള സിക്ക് ന്യൂബോൺ കെയർ യൂണിറ്റ്. പീഡിയാട്രിക് കാർഡിയോ തൊറാസിക് വിഭാഗം, ക്ഷയരോഗ പരിശോധന കൾച്ചർ ലാബ്, നെഞ്ച് രോഗി ആശുപത്രിയിലെ ഡിജിറ്റൽ എക്സ്റെ, എൻഡോ ബ്രോങ്കിയൽ അൾട്രാസൗണ്ട് സ്കാൻ, ക്യാൻസർ സെന്ററിലെ കമ്പ്യൂട്ടർ റേഡിയോഗ്രാഫി ഡിജിറ്റൽ മാമോഗ്രാം, ദന്തൽ ആരു പത്രിയിലെ അൾട്രാ സോണോഗ്രാഫി യൂണിറ്റുകളും പ്രവർത്തനം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News