കോഴിക്കോട്ടെ ഹോൾസെയിൽ കേന്ദ്രങ്ങളിലും സ്വർണ്ണ വിൽപനയിൽ വൻ നികുതി വെട്ടിപ്പ് . മാവൂർ റോഡിലെ സ്റ്റാൻഡേർഡ് ഗോൾഡിൽ ദിവസേന നടക്കുന്നത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്.

ആവശ്യക്കാർക്ക് സ്വർണ്ണം നൽകുന്നത് ജി എസ് ടി ഇല്ലാതെ. സ്റ്റാൻഡേർഡ് ഗോൾഡിൽ 2 ലക്ഷത്തിന് മുകളിൽ ക്യാഷ് ഇടപാടും നടക്കുന്നു.

വൻകിട ജ്വല്ലറികൾക്ക് സ്വർണ്ണം എത്തിച്ച് കൊടുക്കുന്ന കോഴിക്കോട്ടെ പ്രമുഖ സ്ഥാപനമാണ് സ്റ്റാൻഡേർഡ് ഗോൾഡ്. ഇവിടെ വൻതോതിൽ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നറിഞ്ഞാണ് അന്വേഷണം ആരംഭിച്ചത് .

ആദ്യ തവണ ജീവനക്കാർ മടക്കി.വിശ്വസ്തൻമാരുടെ റെഫറൻസ് ഉണ്ടെങ്കിലേ ജി എസ് ടി ഒഴിവാക്കി സ്വർണ്ണം തരൂ എന്നായിരുന്നു സ്ഥാപന ഉടമയുടെ നിലപാട്.

പിന്നീട് റഫറൻസുമായി കുടുംബത്തിനൊപ്പമെത്തി. കല്യാണ ആവശ്യത്തിനായി രണ്ട് നെക്ലസും വളകളും വാങ്ങി. ആകെ 467101 രൂപ . ജി എസ് ടി ഒഴിവാക്കിത്തന്നു. യഥാർത്ഥ ബില്ലിന് പകരം നൽകിയത് എസ്റ്റിമേറ്റ് ബില്ലും.

രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ ക്യാഷ് ഇടപാട് പാടില്ലെന്ന വ്യവസ്ഥയും സ്റ്റാൻഡേർഡ് ഗോൾഡുകാർക്ക് ബാധകമല്ല .മുഴുവൻ തുകയും കാഷായി തന്നെയാണ് സ്വികരിച്ചതും.