ഒരു നാള്‍.. ഒരു ആള്‍, ഒറ്റ ശ്വാസത്തില്‍ നെടുനീളന്‍ ഡയലോഗ് പറയുന്ന വിജയ് സേതുപതി; വീഡിയോ വൈറല്‍

വിജയ് സേതുപതി ട്രാന്‍സ്ജന്‍ഡര്‍ വേഷത്തില്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്.

ത്യാഗരാജന്‍ കുമാരരാജ ആരണ്യകാണ്ഡം എന്ന കള്‍ട്ട് ചിത്രത്തിന് ശേഷം ഒരുക്കുന്ന ഈ ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയുണ്ട്. ഫഹദ് ഫാസില്‍, സമാന്ത, രമ്യാ കൃഷണന്‍, മിഷ്‌ക്കിന്‍ എന്നിവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

ആരാധകര്‍ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രൈലര്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ഇതില്‍ വിജയ് സേതുപതി ഒറ്റ ശ്വാസത്തില്‍ പറയുന്ന നരേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോള്‍ ആ ഭാഗം വിജയ് സേതുപതി ഡബ്ബ് ചെയ്യുന്ന വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒറ്റ ശ്വാസത്തിലാണ് അദ്ദേഹം അത് ചെയ്യുന്നത്.

നടന്മാരെ മികച്ച രീതിയില്‍ ഉപയോഗിക്കുന്ന സംവിധായകനാണ് ത്യാഗരാജന്‍ എന്ന് ആദ്യ ചിത്രത്തില്‍ തന്നെ അദ്ദേഹം തെളിയിച്ചിരുന്നു. മാര്‍ച്ച് 29 ന് ചിത്രം പുറത്തിറങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News