“മഹാഭാരതകാലത്ത് എഴുത്തുകാര്‍ ജ്ഞാനികളാല്‍ പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്, പിന്നെയാണോ കലികാലത്ത് അജ്ഞാനികളാല്‍” , വിടി ബല്‍റാമിനെ വിമര്‍ശിച്ച് സ്വാമി സന്ദീപാനന്ദഗിരി

സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിന്റെ നേതൃത്വത്തില്‍ എഴുത്തുകാരി കെ ആര്‍ മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കടത്ത രീതിയിലുള്ള ആക്ഷേപങ്ങളാണ് അരങ്ങേറിയത്.

ഇതിനെതിരെ എഴുത്തുകാരി തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ബലരാമന്റെ വാക്കുകളെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി.

മഹാഭാരത്തെ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഇത് പറഞ്ഞിരിക്കുന്നത്.

മഹാഭാരതകാലത്ത് എഴുത്തുകാര്‍ ജ്ഞാനികളാല്‍ പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്, പിന്നെയാണോ കലികാലത്ത് അജ്ഞാനികളാല്‍ എന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം
ബലരാമന് യുദ്ധത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടായിരുന്നു മഹാഭാരതയുദ്ധം തുടങ്ങിയപ്പോള്‍ ബലരാമന്‍ നൈമിശാരണ്യത്തിലേക്ക് തീര്‍ത്ഥാടനത്തിന് പോയത്.യുദ്ധഭൂമിയെ ഉപേക്ഷിച്ച ബലരാമന്റെ മനസ്സില്‍ നിന്ന് യുദ്ധം ഒഴിഞ്ഞിരുന്നില്ല എന്നുമാത്രമല്ല അവിവേകവും വന്നുപെട്ടു.
ജ്ഞാനികളായ മഹര്‍ഷിമാരുള്‍പ്പെടുന്ന സദസ്സില്‍ സൂതന്‍ കഥ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു,
സദസ്സിലേക്ക് കയറിവന്ന ബലരാമനെ കണ്ടിട്ട് സൂതന്‍ എഴുന്നേറ്റില്ല എന്ന കാരണത്താല്‍ ക്ഷിപ്രകോപിയായ ബലരാമന്‍ സൂതന്റെ തലയറുത്തു..
ജഞാനികളായ മുനിമാരുണ്ടായിരുന്നതുകൊണ്ട് ബലരാമന്‍ കാണിച്ച അവിവേകത്തെ മുനിമാര്‍ ബലരാമന് പറഞ്ഞ് മനസ്സിലാക്കികൊടുത്തു.
ബലരാമന് പശ്ചാത്താപമുണ്ടായി പിന്നീട് ഭാരതത്തിലെ പുണ്യതീര്‍ത്ഥങ്ങളില്‍ തീര്‍ത്ഥാടനം നടത്തി ശാപമോചിതനായ ഒരു കഥ മഹാഭാരതത്തിലുണ്ട്.
മഹാഭാരതകാലത്ത് എഴുത്തുകാര്‍ ജ്ഞാനികളാല്‍ പോലും അപമാനിക്കപ്പെട്ടിട്ടുണ്ട്,
പിന്നെയാണോ കലികാലത്ത് അജ്ഞാനികളാല്‍……..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here