കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍ ഡി എഫ് ഉത്തരമേഖലാ ജാഥ മലപ്പുറം ജില്ലയില്‍ പര്യടനം തുടരുന്നു

കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍ ഡി എഫ് ഉത്തരമേഖലാ ജാഥ മലപ്പുറം ജില്ലയില്‍ പര്യടനം തുടരുന്നു. തിരൂര്‍, എടപ്പാള്‍, വളാഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലാണ് ഇന്നത്തെ സ്വീകരണ കേന്ദ്രങ്ങള്‍.

ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ ജില്ലയിലെ എല്‍ ഡി എഫ് നേതാക്കള്‍ ചേര്‍ന്ന് ജാഥയെ സ്വീകരിച്ചതോടെ മലപ്പുറവും ആവേശത്തിലായി. കൊണ്ടോട്ടി, കോഹിനൂര്‍, ചെമ്മാട്, താനൂര്‍ എന്നിവിടങ്ങളിലായിരുന്നു ആദ്യദിനത്തിലെ സ്വീകരണകേന്ദ്രങ്ങള്‍.

രണ്ടാം ദിവസമായ ഇന്ന് തിരൂരില്‍നിന്ന് പര്യടനമാരംഭിക്കും. എടപ്പാള്‍, വളാഞ്ചേരി സ്വീകരണങ്ങള്‍ പിന്നിട്ട് വൈകീട്ട് മലപ്പുറത്ത് സമാപിക്കും. അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ സ്വീകരണങ്ങളോടെ മലപ്പുറം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി 27ന് പാലക്കാട്ടേക്ക് കടക്കും.

കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിന്റെ കൊള്ളരുതായ്മകളും ജനവിരുദ്ധതയും ബോധ്യപ്പെടുത്തിയായിരുന്നു ജാഥാംഗങ്ങളുടെ പ്രസംഗങ്ങള്‍. ജാഥാക്യാപ്റ്റന്‍ കാനം രാജേന്ദ്രന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ മികവും നേട്ടങ്ങളും എണ്ണിപ്പറഞ്ഞത് സദസ്സ് കയ്യടിയോടെയാണ് സ്വീകരിച്ചത്.

എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സി കെ നാണു എം എല്‍ എ, ഷേക് പി ഹാരിസ്, പ്രഫ. എ പി അബ്ദുള്‍ വഹാബ്, അഡ്വ. ബാബു കാര്‍ത്തികേയന്‍ തുടങ്ങി ഘടക കക്ഷി നേതാക്കള്‍ക്കൊപ്പം ജില്ലയിലെ എല്‍ ഡി എഫ് നേതാക്കളും ജാഥയെ അനുഗമിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News