കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് കോട്ടയത്ത് ആവേശോജ്വല സ്വീകരണം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് കോട്ടയത്ത് ആവേശോജ്വല സ്വീകരണം. വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ ജാഥയെ വരവേല്‍ക്കാന്‍ സ്ത്രീകളും വയോജനങ്ങളും തൊഴിലാളികളുമടക്കം നിരവധി പേരാണ് എത്തിയത്. ഇന്ന് വൈകീട്ടോടെ കോട്ടയം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ ഇടുക്കിയില്‍ പ്രവേശിക്കും.

മതനിരപേക്ഷവും പുരോഗമനപരവുമായ കേരളം എന്ന ആശയം ഉയര്‍ത്തി പിടിക്കണമെന്ന് സന്ദേശവുമായി സംഘടിപ്പിച്ച യാത്രയെ റബറിന്റേയും മലയോരങ്ങളും കായല്‍പ്പരപ്പില്‍ നാടായ കോട്ടയം ജില്ല ആവേശത്തോടെയാണ് വരവേറ്റത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥയ്ക്ക് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം ലഭിച്ചു.

ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ നിലപാടുകള്‍ക്കുള്ള അംഗീകാരമായി നിരവധി സ്ത്രീകളാണ് വിവിധ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്. കോട്ടയം ജില്ലയിലെ ആദ്യ ദിന പര്യടനം തിരുനക്കര മൈതാനിയില്‍ സമാപിച്ചു. മുഖ്യമന്ത്രിയെ വധിക്കുമെന്ന യൂത്ത് കോണ്‍ഗ്രസ് നിലപാടിനെതിരെയുള്ള പ്രതിഷേധവും ജാഥയിലുടനീളം ഉയര്‍ന്നു. ഇത് കോണ്‍ഗ്രസ് നിലപാടണോയെന്ന് കോടിയേരി ചോദിച്ചു.

രണ്ടാം ദിനത്തില്‍ രാവിലെ 11ന് ചങ്ങനാശേരി പെരുന്നയിലും 3 ന് പൊന്‍കുന്നത്തും 5 ന് മുണ്ടക്കയത്തും സ്വീകരണം നല്‍കും. ഇതോടെ കോട്ടയം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വൈകീട്ടോടെ കേരള സംരക്ഷണ യാത്ര ഇടുക്കി ജില്ലയിലേക്ക് ജാഥ പ്രവേശിക്കുന്ന യാത്രയുടെ ഇന്നത്തെ സമാപനം പീരുമേട്ടില്‍ നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here