റോഡിലേക്ക് ചാടിക്കയറിയ പശുക്കളിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; മരിച്ചയാളുടെ പേരില്‍ കേസെടുത്ത് പോലീസ്

അഹമ്മദാബാദ്: റോഡിലേക്ക് ചാടിക്കയറിയ പശുക്കളിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അലക്ഷ്യമായി ബൈക്ക് ഓടിച്ചെന്നാരോപിച്ച് ഐപിസി 279 പ്രകാരം മരിച്ചയാളുടെ പേരില്‍ അഹമ്മദാബാദ് പൊലീസ് കേസെടുത്തു. അപകടത്തില്‍ സഞ്ചയ് പട്ടേല്‍ (28) ആണ് മരിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ സഞ്ജയ് പട്ടേലിന്റെ തലച്ചോര്‍ തകര്‍ന്നിരുന്നു.

അഹമ്മദാബാദ് ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് മോട്ടോര്‍ ബൈക്ക് അപകടത്തില്‍പ്പെട്ടത്. അഹമ്മദാബാദ് നഗരത്തിനു കീഴിലെ 14 ട്രാഫിക് പൊലീസ് സ്‌റ്റേഷന്റെ കീഴിലും ഇതുവരെ ഒരൊറ്റ വാഹനാപകട കേസ് രജിസ്റ്റര്‍ചെയ്തിട്ടില്ലെന്നും എന്നാല്‍, വാഹനാപകടവുമായി ബന്ധപ്പെട്ട മറ്റുകേസുകള്‍ നിലവിലുണ്ടെന്നും സിറ്റി പൊലീസ് മേധാവി അറിയിച്ചു.

അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ നാല്‍ക്കാലികള്‍ റോഡിലൂടെ അലക്ഷ്യമായി നടക്കുന്നത് പതിവും ഇക്കാരണത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത് സാധാരണയുമാണ്. കാല്‍നടയാത്രക്കാര്‍ക്കും ഇത് മിക്കപ്പോഴും പ്രയാസം ഉണ്ടാക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ സഞ്ജയിന്റെ അച്ഛന്‍ മഹേഷ് പട്ടേലിനെ പൊലീസ് വിളിപ്പിച്ചിരുന്നു. മകന്‍ വാഹനമോടിക്കുന്നതിനിടെ രണ്ടു തെരുവുപശുക്കള്‍ പെട്ടെന്നു മുന്‍പില്‍ എത്തിപ്പെടുകയായിരുന്നുവെന്നും ഈ ഘട്ടത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്‌ബേ അപകടം സംഭവിച്ചതായും മഹേഷ് പട്ടേല്‍ പറഞ്ഞു.

നാല്‍ക്കാലികളെ റോഡിലേക്ക് അലസമായി പറഞ്ഞുവിട്ട ഉടമകള്‍ക്കെതിരെ കേസെടുക്കുന്നതിനു പകരം മകനെതിരേ കേസെടുത്ത നടപടി വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. കലൊല്‍ സ്വദേശിയായ സഞ്ജയ് ഓട്ടോമൊബൈല്‍ മേഖലയില്‍ ജോലിചെയ്തുവരികയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News