വിട്ടു വീ‍ഴ്ച്ചയില്ല; മത്സരിക്കുമെന്ന് ജോസഫ്; നിഷയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി  തീരുമാനിച്ചിട്ടില്ല;  മാണിയുമായുള്ള ഭിന്നത വ്യക്തമാക്കി പിജെ ജോസഫ് 

തൊടുപു‍ഴ: ലോക സഭാ ഇലക്ഷനില്‍ കേരള കോണ്‍ഗ്രസിന്‍റെ  സീറ്റില്‍ മത്സരിക്കുമെന്ന് ഉറച്ച് പിജെ ജോസഫ് രംഗത്ത്. തനിക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും ലോക സഭ യിലേക്ക് പോകാന്‍ താന്‍ മുമ്പും ആഗ്രഹി ച്ചിട്ടുണ്ടെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എവിടെ മത്സരിക്കുമെന്നത് തീര്‍ച്ചയായിട്ടില്ലെന്നും ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി  തീരുമാനിച്ചിട്ടില്ല. മത്സരിപ്പിക്കുന്ന കാര്യം ചര്‍ച്ചയായിട്ടില്ലെന്നും ജോസഫ് വ്യക്തമാക്കി.

കോട്ടയം  സിറ്റിനു പുറമേ ഇടുക്കിയോ അതല്ലെങ്കില്‍ ചാലക്കുടി സീറ്റോ വേണം. ഈ ആവശ്യത്തില്‍ ഉറച്ചു തന്നെയാണ്.

എന്നാല്‍ കേരളാ കോണ്‍ഗ്രസിന്‍റെ കാര്യങ്ങള്‍ അവര്‍ തന്നെ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കേരളാ കോണ്‍ഗ്രസ് വീണ്ടും പിളരുമെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

നാളെ ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ്മായി ചര്‍ച്ച നടക്കാനിരിക്കെയാണ്  ജോസഫ് നിലപാട്  വ്യക്തമാക്കിയതെന്നത് ശ്രദ്ധേയമാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here