ഗാന്ധി വധം പുനാരാവിഷ്‌കരിച്ചവര്‍ക്ക് സ്വീകരണം നല്‍കി ഹിന്ദുമഹാസഭ; ഗോഡ്‌സെയുടെ പുസ്‌കങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം എന്നും ആവശ്യം

ഗാന്ധി വധം പുനാരാവിഷ്‌കരിച്ചവര്‍ക്ക് സ്വീകരണം നല്‍കി ഹിന്ദുമഹാസഭ. കേസില്‍ ജാമ്യത്തിലിറങ്ങിയ ഹിന്ദുമഹാസഭ ജനറല്‍ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡ ഉള്‍പ്പെടെയുള്ള 30 പേര്‍ക്കാണ് ഹിന്ദുമഹാസഭ സ്വീകരണം ഒരുക്കിയത്. ഗാന്ധി വധം പുനരാവിഷ്‌കരിച്ചതില്‍ തെറ്റില്ലെന്ന് ആവര്‍ത്തിച്ച നേതാക്കള്‍ ഗോഡ്‌സെയുടെ പുസ്‌കങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ടു

ഗാന്ധി വധം പുനരാവിഷ്‌കരിച്ച ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ ഉള്‍പ്പെടെയുള്ള 30 പേര്‍ക്കാണ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഹിന്ദുമഹാസഭ സ്വീകരണം ഒരുക്കിയത്. ഫെബ്രുവരി 14ന് ജാമ്യത്തിലിറങ്ങിയ ഇവര്‍ക്ക് ഇന്നലെയായിരുന്നു അലിഗഡില്‍ ഹിന്ദുമഹാസഭയുടെ സ്വീകരണം.

ഹിന്ദു മഹാസഭാ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശിക് പൂജ ശകുന്‍ പാണ്ഡെയ്ക്ക് വാളും ഭഗവദ് ഗീതയും നല്‍കി സ്വീകരിച്ചു. ഗാന്ധി വധം പുനരാവിഷ്‌കരിച്ചതിലൂടെ പൂജ ശകുന്‍ പാണ്ഡെ തെറ്റൊന്നും ചെയ്തില്ലെന്ന് ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശിക് പറഞ്ഞു.

എല്ലാവരും സ്വീകരണത്തിന്റെ ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ സ്വീകരണം നടത്തുന്നതെന്നും സ്വീകരണവിഷയം പുറത്തറിഞ്ഞാലും തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നുമായിരുന്നു ഹിന്ദുമഹാസഭാ നിലപാട്.

പൂജ ശകുന്‍ പാണ്ഡെ ഗാന്ധിയെ വധിച്ച നാഥൂറാം വിനായക് ഗോഡ്‌സെയുടെ പുസ്‌കങ്ങള്‍ വിദ്യാഭ്യാസ കരിക്കുലത്തിന്റെ ഭാഗമാക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി.

പൂജ ശകുന്‍ പാണ്ഡെ ഉള്‍പ്പെടെയുള്ളവര്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് അദ്ദേഹത്തിന്റെ കോലമുണ്ടാക്കുകുകയും അതില്‍ നിറയൊഴിക്കുകയും ചെയ്തത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ സ്വീകരിച്ചും ഗോഡ്‌സെയെ വാഴ്ത്തിയുമുള്ള ഹിന്ദുമഹാസഭയുടെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News