
കൊച്ചി: ഫേസ്ബുക്കില്‍ വിടി ബല്‍റാം എംഎല്‍എയും എഴുത്തുകാരി കെആര്‍ മീരയും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ സൈബര്‍ പോരാളികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേങ്ങളുമായി കെപിസിസി.
സോഷ്യല്‍മീഡിയ കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേങ്ങള്‍ പാലിച്ചില്ലെങ്കില്‍ അത്തരം പോസ്റ്റുകളുടെ ഉത്തരവാദിത്വം കെപിസിസി ഏറ്റെടുക്കില്ലെന്നാണ് മുല്ലപ്പള്ളി അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റിന്റെ സര്‍ക്കുലര്‍ പുറത്തിറങ്ങി.
ലൈംഗിക അഭിരുചിയെ അപമാനിക്കല്‍, അനഭിലാഷണീയ സന്ദേശം അടങ്ങിയ പോസ്റ്റുകള്‍, വിഭാഗീയത പ്രവര്‍ത്തനങ്ങള്‍, ഭീഷണിപ്പെടുത്തുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ഭയപെടുത്തുകയോ ചെയ്യല്‍, സ്വകാര്യ അക്കൗണ്ടുകളിലൂടെ പാര്‍ട്ടി നേതൃത്വത്തെയും നേതാക്കന്മാരെയും അധിക്ഷേപിക്കുന്ന പ്രവര്‍ത്തനം ഇവയൊന്നും അനുവദിക്കില്ലെന്ന് കെപിസിസിയുടെ നിര്‍ദ്ദേശം വ്യക്തമാക്കുന്നു.
പാര്‍ട്ടിയ്ക്ക് ദുഷ്പേരുണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്ന് സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്ന് പറയുന്ന മുല്ലപ്പിള്ളി പാര്‍ട്ടിയ്ക്ക് അംഗീകരിക്കാന്‍ കഴിയാത്ത പൊതു പ്രവണതകള്‍ ഏതാണെന്നും അത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here