ബല്‍റാമിനെ കയറൂരി വിട്ടിരിക്കുകയാണോ?

പാലക്കാട്: എഴുത്തുകാരി കെആര്‍ മീരക്കെതിരെ വിടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ തരംതാഴ്ന്നതെന്ന് എംബി രാജേഷ് എംപി.

കെആര്‍ മീര പറഞ്ഞതില്‍ വിയോജിപ്പുണ്ടെങ്കില്‍ വിമര്‍ശനമാവാം. എന്നാല്‍ അധിക്ഷേപിക്കരുത്. ആരെയും തെറി വിളിക്കാനുള്ള അധികാരം ബല്‍റാമിന് ആരാണ് നല്‍കിയതെന്നും എംബി രാജേഷ് ചോദിച്ചു.

മുതിര്‍ന്ന നേതാക്കള്‍ ഇയാളെ കയറൂരി വിട്ടിരിക്കുകയാണോ. വിവേകമുള്ളവര്‍ കോണ്‍ഗ്രസിലുണ്ടെങ്കില്‍ ബല്‍റാമിനെ തിരുത്തണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News