മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവരെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കണമെന്ന് യെച്ചൂരി; രാജ്യത്തിന്റ വൈവിധ്യം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി

മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്നവരെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

പുല്‍വാമ ഭീകരാക്രമണത്തില്‍ തിരിച്ചടിക്കുമെന്ന് പറയുന്നവര്‍ എന്തുകൊണ്ട് ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നതിന് മറുപടി പറയണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്തിന്റ വൈവിധ്യം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജനാധിപത്യത്തിന്റെ മൂല്യങ്ങളെ യുവ തലമുറയ്ക്ക് പകര്‍ന്നാണ് ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ഭാഗമായി മൂന്ന് ദിവസമായി നടന്ന ദേശീയ വിദ്യാര്‍ത്ഥി പാര്‍ലമെന്റ് സമാപിച്ചത്. ഭീതിയും വിദ്വേഷവും ആണ് ബിജെപി രാജ്യത്ത് വിതച്ചതെന്ന് പറഞ്ഞ യെച്ചൂരി രാജ്യത്തിന് വേണ്ടത് നേതാവിനെയല്ല നീതിയാണെന്ന് ഓര്‍മ്മപ്പെടുത്തി. 5 വര്‍ഷം കൊണ്ട് കഴിയാത്തതൊന്നും 58 വര്‍ഷമെടുത്താലും ചെയ്യാന്‍ സാധിക്കില്ലെന്നും യെച്ചൂരി കൂട്ടിചേര്‍ത്തും

സാമൂഹിക – സാമ്പത്തിക അസമത്വം ഇല്ലാതാക്കുന്നതിനാണ് ജനാധിപത്യം പ്രാധാന്യം നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

വിവിധ സെഷനുകളിലായി ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കാണ് വിദ്യാര്‍ത്ഥി പാര്‍ലമെന്റ് വേദിയായത്. സമാപനത്തിന് മുന്നോട്ടിയായി വിദ്യാര്‍ത്ഥികളുടെ ഘോഷയാത്ര നടന്നു. ഒപ്പം സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ സിംഫണി ഓര്‍ ഹാര്‍മണി എന്ന സംഗീത വിരുന്നും മികവുറ്റതായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here