നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് തിരിച്ചടി; വിചാരണയ്ക്ക് വനിതാജഡ്ജി

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കായി വനിതാജഡ്ജിയെ അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. എറണാകുളം സിബിഐ കോടതിയിലെ ഹണി വര്‍ഗീസിനാണ് ചുമതല. ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം അംഗീകരിച്ചാണ് ഉത്തരവ്. 9 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നു നിര്‍ദേശിച്ചുകൊണ്ടാണു വനിതാ ജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചിരിക്കുന്നത്.

അതേസമയം നടിയുടെ ആവശ്യത്തെ ദിലീപ് കോടതിയില്‍ എതിര്‍ത്തു. പീഡനത്തിനിരയാകുന്ന ഓരോ വനിതയും പ്രത്യേക കോടതി ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും കോടതി മാറ്റുന്നതു ശരിയല്ലെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍ ദിലീപിന്റെ എതിര്‍പ്പ് വിചാരണ വൈകിക്കുന്നതിനാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

കോടതി മാറ്റാനല്ല, വനിത ജഡ്ജിയെ ആണ് ഇര ആവശ്യപ്പെട്ടിരിക്കുന്നതെന്നും, വിചാരണ വേഗം തീരേണ്ടെയെന്നും കോടതി ദിലിപിനോട് ആരാഞ്ഞു. വിചാരണക്കോടതി മാറ്റരുതെന്ന ആവശ്യവുമായി നേരത്തെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനും കോടതിയെ സമീപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News