മതനിരപേക്ഷ ഇന്ത്യക്കായി യുവജനസാഗരം സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ

മീനങ്ങാടി മുതല്‍ കല്‍പ്പറ്റ വരെ ദേശീയപാതയില്‍ തൂവെള്ള സാഗരമായി ഒഴുകിയെത്തിയ സെക്കുലര്‍ മാര്‍ച്ച് പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിച്ചാണ് അവസാനിച്ചത്. മതനിരപേക്ഷത തകര്‍ത്ത് രാജ്യത്തെ വര്‍ഗ്ഗീയ ശക്തികള്‍ കീഴടക്കാനൊരുങ്ങുമ്പോള്‍ പ്രതിരോധമതിലായി മാറി സമരോത്സുക യൗവനം.

പതിമൂന്ന് കിലോമീറ്റര്‍ നടന്നെത്തിയ സെക്കുലര്‍ മാര്‍ച്ചില്‍ പങ്കെടുത്തത് ആയിരങ്ങള്‍. ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ജില്ലയുടെ സമരചരിത്രത്തില്‍ പുതിയ അദ്ധ്യായമാറി സെക്കുലര്‍ മാര്‍ച്ച്. ‘മതനിരപേക്ഷ ഇന്ത്യക്കായ് സമരോത്സുക യൗവനം’ എന്ന മുദ്രാവാക്യമുയര്‍ത്തി വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ സമരയൗവനം കാവലാളായിരിക്കുമെന്ന് മാര്‍ച്ച് പ്രഖ്യാപിച്ചു.

                                                                                                                                                                                                                                  

മാര്‍ച്ചിന് പിന്തുണയുമായി ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വവും എത്തിയിരുന്നു. യുവതികളുടെ വന്‍ പങ്കാളിത്തംകൊണ്ടും മാര്‍ച്ച് ശ്രദ്ധേയമായി. മീനങ്ങാടിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്ത മാര്‍ച്ച്

കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലുടെ സഞ്ചരിച്ച് രാത്രി ഏഴോടെ ജില്ലാ ആസ്ഥാമായ കല്‍പ്പറ്റയിലെത്തി.

വര്‍ഗബഹുജനസംഘടനകള്‍ വഴിനീളെ അഭിവാദ്യമര്‍പ്പിച്ച് പിന്നണിയില്‍ നിരന്നതോടെ നഗരത്തിലേക്ക് മാഹാറാലിയായാണ്  സെക്കുലര്‍ മാര്‍ച്ച് എത്തിയത്. സമാപന പൊതുസമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയര്‍മാന്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, മുതിര്‍ന്ന സിപിഐ എം നേതാവ് പി എ മുഹമ്മദ്, എം വി വിജേഷ്, ശ്രവ്യ ബാബു, ലിജോ ജോണി, ജിതിന്‍ കോമത്ത്, പി ഷംസുദ്ദീന്‍, എം രമേശ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും പ്രസിഡന്റ് കെ എം ഫ്രാന്‍സീസ് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News