അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസ്; മുൻ ഡിജിപിക്കെതിരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റപത്രം ചുമത്തി

അനധികൃത സ്വത്ത് സമ്പാദിച്ചക്കേസിൽ മുൻ ഡിജിപിക്കെതിരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റപത്രം ചുമത്തി. സംസ്ഥാനത്തിന്‍റെ മുൻ ഡിജിപി പിജെ അലക്സാണ്ടർക്കെതിരെയാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി കുറ്റപത്രം ചുമത്തിയത്.പ്രതി കുറ്റം നിഷേധിച്ചതിനാൽ കേസ് തെളിവെടുപ്പിനായി മാറ്റി.

1982 മുതൽ 1992 വരെയുള്ള പത്ത് വര്‍ഷകാലയളവിൽ മുന്‍ ഡി ജി പി പിജെ അലക്സാണ്ടര്‍ തന്‍റെയും അടുത്ത ബന്ധുകള്‍ക്കും വേണ്ടി ബിനാമികളുടെ പേരിൽ 62 ലക്ഷം രൂപയുടെ സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചുവെന്നാണ് സി ബി ഐ കേസ്.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സ്വത്തുക്കൾ സമ്പാദിച്ചുവെന്നാണ് സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നത് .

1995 ൽ സി ബി ഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിജെ അലക്സാണ്ടര്‍ ഹര്‍ജി സമര്‍പ്പിച്ചത് മൂലം കേസ് നീണ്ട് പോയി.

കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് വിചാരണ കോടതിയിലും ഹൈക്കോടതിയിലും കേസ് ഫയൽ ചെയ്തെങ്കിലും കോടതി ആവശ്യം അംഗീകരിച്ചില്ല. ഇതോടെയാണ് ഇന്നലെ സിബിഐ കോടതിയില്‍ പിജെ അലസാണ്ടറിനെതിരായ കുറ്റപത്രം വായിച്ചത്. സിബിഐ കുറ്റപത്രം പിജെ അലസാണ്ടര്‍ നിഷേധിച്ചു.

അഡ്വ. വൈക്കം പുരുഷോത്തമൻ നായരാണ് കേസിലെ സിബിഐയുടെ സെപഷ്യൽ പ്രോസിക്യൂട്ടർ.മാർച്ച് 26ന് കേസ് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News