കുട്ടി ക്രിക്കറ്റില്‍ റിക്കോര്‍ഡുകള്‍ സ്വന്തമാക്കി സുരേഷ് റെയ്ന. 20-20യില്‍ 8000റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സുരേഷ് റെയ്ന സ്വന്തമാക്കി. 300 കളികളില്‍ നിന്നാണ് റെയ്ന നേട്ടം സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന മുസ്താഖ് അലി 20-20യില്‍ ഉത്തര്‍പ്രദേശിന് വേണ്ടി റെയ്ന 12 നേടിയതോടെയാണ് 8000 റണ്‍സ് മറികടന്നത്. ഇതോടെ അന്താരാഷ്ട്രതലത്തില്‍ 8000 റണ്‍സ് കടക്കുന്ന ആറാമത്തെ താരമെന്ന നേട്ടം കൂടിയാണ് റെയ്ന സ്വന്തമാക്കിയത്.
ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോഴും ദേശീയ ക്രിക്കറ്റില്‍ സ്ഥിതരയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ റെയ്നയ്ക്ക് കഴിയുന്നുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്.

Get real time update about this post categories directly on your device, subscribe now.