ലെനിന്‍ രാജേന്ദ്രന് ആദരാഞ്ജലിയായി നങ്ങേലിയുടെ കഥ ഒരിക്കല്‍ കൂടി അരങ്ങിലെത്തി

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരാഞ്ജലിയായി നങ്ങേലിയുടെ കഥ ഒരിക്കല്‍ കൂടി അരങ്ങിലെത്തി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച ഫോക് ഫെസ്റ്റ് വെല്ലിനോട് അനുബന്ധിച്ചാണ് ഇടശേരിയുടെ പൂതപാട്ട് വീണ്ടും അരങ്ങിലെത്തിയത്

അകകണ്ണ് കൊണ്ട് പൂതത്തെ തോല്‍പ്പിച്ച നങ്ങേലിയും, പൊന്നും പണ്ടവും കൊണ്ട് സ്നേഹത്തെ വിലക്ക് വാങ്ങാന്‍ ശ്രമിച്ച് പരാജയപ്പെട്ട പൂതവും കലാവിഷ്കാരത്തിന്‍റെ വിഭിന്ന ഭാവത്തോടെ പലപ്പോ‍ഴും അരങ്ങിലെത്തിയിട്ടുണ്ട്.

മലയാളിയുടെ വാമൊ‍ഴി വ‍ഴക്കത്തിലെ ഈ ഇതിഹാസ കാവ്യം ഇത്തവണ അരങ്ങിലെത്തിയത് ലെനിന്‍ രാജേന്ദ്രനുളള അശ്രുപുജയായിട്ടാണ്.

പ്രശസ്ത നര്‍ത്തകി ദീപ്തി വിധു പ്രതാപ് നങ്ങേലിയായപ്പോള്‍ തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൃഷ്ണന്‍ ബാലകൃഷ്ണന്‍ പൂതമായി വേദിയിലെത്തി

മുന്‍പ് പലകുറി നങ്ങേലിയെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ പകര്‍ന്നാട്ടം ലെനിന്‍ രാജേന്ദ്രന് വേണ്ടിയാണെന്ന് ദീപ്തി പീപ്പിളിനോട് പറഞ്ഞു

നങ്ങേലികഥക്ക് നൃത്താവിഷ്കാരം ഒരുക്കിയത് അശ്വതി നായരാണ്, സംഗീത സംവിധായകനായ രമേശ് നാരായണന്‍ ഇൗണമിട്ട വരികള്‍ പാടിയത് കാവാലം ശ്രീകുമാറാണ്.

യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച ഫോക് ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ചാണ് നങ്ങേലിയും പൂതവും അരങ്ങില്‍ വീണ്ടും പുനര്‍ജനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here