ഇടുക്കി: ഇടുക്കിയില്‍ കൃഷിക്കാര്‍ ആത്മഹത്യ ചെയ്തത് തികച്ചും ദുഃഖകരമായ കാര്യമാണെന്നും ചില കേസുകളില്‍ കര്‍ഷക ആത്മഹത്യ ഉണ്ടായതെന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ ഗൗരവതരമായി പരിശോധിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തും. കൃഷിക്കാര്‍ കടമെടുത്തതിന്റെ പേരിലാണ് ഈ സംഭവങ്ങള്‍ ഉണ്ടായതെങ്കില്‍ അതിന് പ്രത്യേക പരിഹാരം കാണും.

മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിലും കര്‍ഷകര്‍ക്ക് നോട്ടീസ് അയക്കുന്ന ബാങ്കുകള്‍ക്ക് എതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു. കേരള സംരക്ഷണ യാത്രയുടെ ഭാഗമായി ഇടുക്കിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നത് സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് തീരുമാനത്തിന് വിരുദ്ധമാണ്. ഇടുക്കി പാക്കേജ് 3 വര്‍ഷം കൊണ്ട് നടപ്പാക്കുമെന്നും കോടിയേരി വിശദീകരിച്ചു. ഇടുക്കിയെ പോലെ വയനാടിനും എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുംവയനാടന്‍ കാപ്പി പ്രത്യേക ബ്രാന്‍ഡായി വിതരണം ചെയ്യും

കാപ്പി കര്‍ഷകരെ സംരക്ഷിക്കാനാണിത് വയനാട്-ഇടുക്കി ജില്ലകളില്‍ പൂക്കളുടെ കൃഷി വ്യാപിപ്പിക്കും. കക്ഷികളെ പിടിക്കാന്‍ ചൂണ്ടയായി നടക്കുന്നവരല്ല എല്‍ഡിഎഫ്. പി ജെ ജോസഫിന് പാര്‍ട്ടിയില്‍ ഒരു വോയിസുമില്ലെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി