നിങ്ങളുടെ വിവാഹസങ്കല്‍പ്പങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍, വിവാഹവുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിക്കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വെഡ്ഡിംഗ് എക്‌സിബിഷന്‍ കൊച്ചിയില്‍ നടക്കുന്നു.

പ്രശസ്ത സംവിധായകന്‍ ഒമര്‍ ലുലുവാണ് എക്‌സിബിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ബുധനാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ബ്യൂട്ടി വെഡ്ഡിംഗ് പ്രദര്‍ശനത്തില്‍ ജ്വല്ലേഴ്‌സ്, കാറ്റേഴ്‌സ്, ഈവന്റ് മാനേജ്‌മെന്റ്‌സ്, വെഡ്ഡിംഗ് പ്ലാനേഴ്‌സ്, സ്റ്റേജ് ഡെക്കേഴ്‌സ്, വെഡ്ഡിംഗ് വെയേഴ്‌സ്, വെഡ്ഡിംഗ് ഹോട്ടല്‍സ്, വെഡ്ഡിംഗ് ഹാള്‍സ്, ഹണിമൂണ്‍ ഹോളിഡേയ്‌സ്, പ്രീമിയം വെഡ്ഡിംഗ് കാര്‍സ്, വെഡ്ഡിംഗ് ഫോട്ടോഗ്രഫി, വെഡ്ഡിംഗ് വീഡിയോഗ്രഫി, വെഡ്ഡിംഗ് കേക്ക്‌സ്, ബാങ്ക്‌സ്, വെഡ്ഡിംഗ് കാര്‍ഡ്‌സ്, വെഡ്ഡിംഗ് റിസോര്‍ട്ട്‌സ്, വെഡ്ഡിംഗ് ആക്‌സസറീസ്, ലൈഫ് സ്റ്റെയില്‍ പ്രോഡക്ട്‌സ്, ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്‌സ്, വെഡ്ഡിംഗ് ഹൗസ് ഇന്റീരിയേഴ്‌സ്, വെഡ്ഡിംഗ് മാട്രിമോണിയല്‍സ്, വെഡ്ഡിംഗ് എന്റെര്‍ടൈന്‍മെന്റ്‌സ്, വെഡ്ഡിംഗ് ഫ്‌ലോറിസ്റ്റ്‌സ് തുടങ്ങിയവയുടെ ബൃഹത്തായ പ്രദര്‍ശനമാണ് ഒരുക്കുന്നത്.

പ്രവേശനം തികച്ചും സൗജന്യമാണ്. സന്ദര്‍ശകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികളായ മൂന്ന് ജോഡികള്‍ക്കു മലേഷ്യയിലേയ്ക്കുള്ള ഹണിമൂണ്‍ ടിക്കറ്റ് സമ്മാനമായി നല്‍കുന്നുമുണ്ട്..