കൈരളി പീപ്പിള്‍ വാര്‍ത്തയെ തുടര്‍ന്ന് പ്രേമചന്ദ്രനെ അഭിനന്ദിച്ചു സ്ഥാപിച്ച വിവാദ ബോര്‍ഡില്‍ ബിജെപിയെന്ന ഭാഗം നീക്കി

കൈരളി പീപ്പിള്‍ വാര്‍ത്തയെ തുടര്‍ന്ന് പ്രേമചന്ദ്രനെ അഭിനന്ദിച്ചു സ്ഥാപിച്ച വിവാദ ബോര്‍ഡില്‍ ബിജെപിയെന്ന ഭാഗം നീക്കി.പരിഷ്‌കരിച്ച ബോര്‍ഡില്‍ വില്ലേജ് വാര്‍ഡ് നിവാസികള്‍ എന്നു മാറ്റി രേഖപ്പെടുത്തി.

കൊല്ലം മാമൂട് ജംഗ്ഷനില്‍ പ്രേമചന്ദ്രനെ അഭിനന്ദിച്ച് ബോര്‍ഡ് സ്ഥാപിച്ചത് പീപ്പിള്‍ ടിവി പുറത്തു വിട്ടതോടെയാണ് ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ട് ബോര്‍ഡിനു താഴെ ബിജെപി എന്നതു മറച്ച് വില്ലേജ് വാര്‍ഡ് നിവാസികള്‍ എന്ന ഫ്‌ലെക്‌സ് ഒട്ടിച്ചു മാറ്റം വരുത്തിയത്.

പാര്‍ക്കില്‍ ഹൈമാസ്‌ക്ക് ലൈറ്റ് സ്ഥാപിച്ചു നല്‍കിയതിന്റെ ഉപഹാര സ്മരണയായിരുന്നു ബോര്‍ഡ്. ബൈപാസുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ പ്രേമചന്ദ്രനെതിരെ ഉയര്‍ന്ന ആരോപണത്തിന് ശക്തി പകരുന്നതായിരുന്നു ആദ്യ പരസ്യ ബോര്‍ഡ്,ബൈപാസ് ഉത്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടു വന്നതിനു പിന്നില്‍ പ്രേമചന്ദ്രനാണെന്ന് സിപിഐഎം ആരാപിച്ച് രംഗത്തു വന്നിരുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ ഇറക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാനുള്ള ബിജെപി തന്ത്രമാണ് പ്രേമചന്ദന് അഭിനന്ദിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചതിലൂടെ പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News