ആരോഗ്യ കേരളത്തിന്റെ ആയിരം ദിനങ്ങള്‍; കരുതലാവുകയാണ് ഭരണം കരുത്ത് കാട്ടുകയാണ് കേരളം

ഭരണ നിര്‍വ്വഹണത്തിലും രാഷ്ട്രീയ സംസ്‌കാരത്തിലും പ്രകടമായ മാറ്റങ്ങളടയാളപ്പെടുത്തിയാണ് ഇടതുപക്ഷം ആയിരം ദിനങ്ങളില്‍ കേരളത്തെ വികസനത്തിന്റെ പാതയില്‍ കൈപിടിച്ച് നടത്തിയത്.

ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, സുരക്ഷ തുടങ്ങി അടിസ്ഥാന മേഖലകളിലെല്ലാം പുരോഗമനപരമായ മാറ്റമടയാളപ്പെടുത്തുകയായിരുന്നു പോയ ആയിരം ദിനങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാര്‍.

ഏത് കാലത്തും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേരത്തിന്റെ ആരോഗ്യരംഗം വികസനത്തിന്റെയും കരുതലിന്റെയും ആയിരം മാതൃകകളാണ് പോയനാളുകളില്‍ അടയാളപ്പെടുത്തിയത്.

സര്‍ക്കാര്‍ ആശുപത്രികള്‍ അവഗണിക്കപ്പെടുന്നവന്റെ അവസാന ആശ്രയമെന്ന ധാരണയില്‍ നിന്ന് മാറി സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്നവയായി മാറിയത് ഈ ഭരണത്തിലാണ്.

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ആശുപത്രികള്‍ രോഗീ സൗഹൃദമാക്കിയതോടെ ആരോഗ്യ മേഖലയുടെ പ്രതിച്ഛായ മാറി.

ജറല്‍ ആശുപത്രികളില്‍ 8 കാത്ത് ലാബുകള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ചും നടപ്പിലാക്കിയും സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയില്‍ വിദഗ്ദ ചികിത്സാ രംഗവും സാധാരണക്കാരന് പ്രാപ്യമാക്കിയത് ഇടത് ഭരണമാണ്.

ടെണ്ടറുകള്‍ വരാതെ വരുമാനം നിലച്ച് ഉത്പാദിപ്പിച്ച മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതിനാല്‍ വിതരണം ചെയ്യാന്‍ കഴിയാടെ തകര്‍ച്ചയിലേക്ക് നീങ്ങിയ കെഎസ്ഡിപിയെ നോണ്‍ ബീറ്റാ ലാക്ടം പ്ലാന്റ് ഉള്‍പ്പെടെ പ്രവര്‍ത്തന സജ്ജമാക്കി പ്രതിവര്‍ഷം 181 കോടി ടാബ്ലെറ്റുകളും, 5.03 കോടി കാപ്‌സ്യൂളുകളും, 1.08 കോടി യൂണിറ്റ് ലിക്വിഡ് മരുന്നുകളും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള സ്ഥാപനമാക്കി 42.38 കോടി എന്ന ചരിത്രത്തിലെ എറ്റവും ഉയര്‍ന്ന് വിറ്റുവരവിലേക്ക് കെഎസ്ഡിപിയെ ഉയര്‍ത്തിയതും ഇടതുപക്ഷമാണ്

ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായ നൂതന റേഡിയേഷന്‍ ചികിത്സയ്ക്കുള്ള 25 കോടിയോളം രൂപ വരുന്ന ലീനിയര്‍ ആക്‌സിലറേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കാനായുള്ള ലിനാക് ബ്ലോക്ക് ഉള്‍പ്പെടെ പത്ത് നൂതന സംവിധാനങ്ങളുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആരോഗ്യ മേഖലയില്‍ അടയാളമായി നില്‍ക്കുന്നു.

ലോകം അംഗീകരിക്കുന്ന നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം പൊതു-സ്വകാര്യ മേഖലയെന്ന് വ്യത്യാസമില്ലാതെ ഒരുമിച്ച് നിന്ന് പൊരുതിയത് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പുതിയ കാഴ്ചപ്പാടിന്റെ കൂടെ അടയാളമായി. ഓഖിയെ തുടര്‍ന്നും പ്രളയത്തെ തുടര്‍ന്നും ഉണ്ടായേക്കാമായിരുന്ന പകര്‍ച്ച വ്യാതികളുടെ വ്യാപനത്തെ തടയാനായി.

നിപ പടര്‍ന്ന് പിടിച്ചിരുന്ന കാലത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ച വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നാം യാഥാര്‍ത്ഥ്യമാക്കിയത് 8 മാസമെന്ന ചുരുങ്ങിയ സമയം കൊണ്ടാണ് കേരളത്തിലൊരുക്കിയ ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരോഗ്യ മേഖലയില്‍ നാം കാട്ടിയ ഇച്ഛാ ശക്തിയുടെ അടയാളമാണ്.

ആയിരം ദിനങ്ങള്‍ കൊണ്ട് ആരോഗ്യ മേഖലയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ സൃഷ്ടിച്ചത് 2142 പുതിയ തസ്തികകള്‍, ചട്ടവിരുദ്ധമായി സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി, 170 പ്രാധമിക ആരേഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി, 6.6 കോടി ചിലവില്‍ കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് സ്‌കിന്‍ ലാബ്. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതവും സൗജന്യവുമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News