
മിനിയേച്ചര്‍ ട്രെയിന്‍ സര്‍വ്വീസ്, മള്‍ട്ടി പര്‍പ്പസ് ടൂറിസം കോംപ്ലക്സ്, അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്നീവയാണ് നിര്‍മ്മിക്കാന്‍ ഉദ്യേശിക്കുന്നത്.
പദ്ധതികളുടെ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപളളി നിര്‍വ്വഹിച്ചു. വേളി ടൂറിസ്റ്റ് വില്ലേജ് ചുറ്റിക്കാണുന്നതിനും മിനിയേച്ചര്‍ ട്രെയിന്‍ സര്‍വ്വീസ് അടക്കമുളള 35 കോടിയോളം രൂപയുടെ പദ്ധതികളാണ് വേളിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് മിനിയേച്ചര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. വേളി ടൂറിസ്റ്റ് വില്ലേജ് നവീകരിച്ച് അര്‍ബന്‍ ആന്‍റ് ഇക്കോ പാര്‍ക്കായി പരിവര്‍ത്തനം ചെയ്യാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
വേളി ടൂറിസ്റ്റ് വില്ലേജിന് എതിര്‍വശത്തായി ടൂറിസം പദ്ധതിക്ക് ഏറ്റെടുത്തിട്ടുള്ള 17 ഏക്കര്‍ സ്ഥലത്താണ് പദ്ധതികളാണ് നടപ്പാക്കുന്നത്.
മള്‍ട്ടി പര്‍പ്പസ് ടൂറിസം കോംപ്ലക്സ്, അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്നീവയും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.
പദ്ധതികളുടെ ഉത്ഘാടനം ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഉത്ഗാടനം ചെയ്തു. സര്‍ക്കാര്‍ സ്ഥാപനമായ കെ.ടി.ഐ.എല്‍ മുഖേനയാണ് വിവിധ വികസനപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. വേളിയും പരിസര പ്രദേശത്തിന്‍റെയും മുഖഛായ മാറ്റും വിധത്തിലുളള പദ്ധതികാണ് ഇവയൊകെ എന്നത് വ്യക്തം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here