ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനപരാതി; സരിത ഹൈക്കോടതിയില്‍

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനപരാതിയിലെ അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നാരോപിച്ച് സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളിലെ നിയമനടപടിയെക്കുറിച്ചുള്ള കേന്ദ്ര ഓര്‍ഡിനന്‍സ്പ്രകാരം നടപടിയാവശ്യപ്പെട്ടാണ് ഹര്‍ജി.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി 2012 സെപ്തംബര്‍ 19ന് ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് സരിത ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.

പീഡിപ്പിച്ചശേഷം, സോളാര്‍ അനുമതി നല്‍കാന്‍ തോമസ് കുരുവിള വഴി വന്‍ തുക വാങ്ങിയെന്നും മൊഴിയില്‍ പറയുന്നു. ഈ മൊഴിയില്‍ 2018 ഒക്ടോബര്‍ 20നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സരിത ഹര്‍ജിയില്‍ പറഞ്ഞു.

അതിനാല്‍ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കാന്‍ ഉത്തരവിടണമെന്നാണ് ആവശ്യം. കേസ് ബുധനാഴ്ച പരിഗണിക്കും.

എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ സി വേണുഗോപാലിനെതിരായ അന്വേഷണത്തില്‍ പുരോഗതിയില്ലെന്നാരോപിച്ച് സരിത നല്‍കിയ ഹര്‍ജിയില്‍ നേരത്തെ കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു.

വേണുഗോപാലിനെതിരായ അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel