അതിര്‍ത്തിയില്‍ പാക് പ്രകോപനം; ആക്രമണം നടത്തുന്നത് ഗ്രാമീണരെ മറയാക്കി; അഞ്ച് സൈനികര്‍ക്ക് പരുക്ക്; ഷോപ്പിയാനില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യയുടെ നടപടിക്ക് പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ്.

അതിര്‍ത്തിയിലെ ജനവാസ മേഖലകളിലെ വീടുകളെ മറയാക്കിയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നത്.

പാകിസ്ഥാന്റെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്റെ നിരവധി സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇന്ത്യയുടെ അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, ഷോപ്പിയാനില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട് സൈനികര്‍ വളഞ്ഞു. യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഇതിനിടെ ഉറിയിലും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News