ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക്ക് യുദ്ധവിമാനങ്ങള്‍; കശ്മീരില്‍ അതീവ ജാഗ്രത നിര്‍ദേശം; നാലു വിമാനത്താവളങ്ങള്‍ അടച്ചു

ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന്‍ യുദ്ധ വിമാനങ്ങളുടെ ബോംബ് ആക്രമണം.

രജൗരി സെക്ടറിലെ നൗഷേരയിലാണ് പാക് യുദ്ധവിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ബോംബുകള്‍ വര്‍ഷിച്ചത്. ബുധനാഴ്ച രാവിലെ മൂന്നു യുദ്ധവിമാനങ്ങളാണ് അതിര്‍ത്തി ലംഘിച്ചത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ വിമാനങ്ങള്‍ മടങ്ങിയെന്നും സൈന്യം അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പത്താന്‍കോട്ട്, ജമ്മു, ശ്രീനഗര്‍, ലേ വിമാനത്താവളങ്ങള്‍ അടച്ചിടാനും
തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു. മിഗ് 21 വിമാനമാണ് തകര്‍ന്നത്. രാവിലെ ബുദ്ഗാമില്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News