മിഗ് 21 വിമാനം പാക് ആക്രമണത്തില്‍ തകര്‍ന്നു; ഒരു പൈലറ്റിനെ കാണാതായെന്ന് സ്ഥിരീകരണം

ദില്ലി: പാകിസ്ഥാന്‍ ആക്രമണത്തില്‍ ഒരു മിഗ് വിമാനം തകര്‍ന്നെന്നും ഒരു പൈലറ്റിനെ കാണാതായെന്നും ഇന്ത്യയുടെ സ്ഥിരീകരണം.

വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.മിഗ് 21 ബൈസണ്‍ ജെറ്റില്‍ സഞ്ചരിച്ച പൈലറ്റിനെയാണ് കാണാതായെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പൈലറ്റ് പാക് കസ്റ്റഡിയിലുണ്ടെന്നാണ് അവരുടെ അവകാശവാദമെന്നും അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും രവീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാക് വ്യോമാ തിര്‍ത്തിക്കുള്ളിലെത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടുവിമാനങ്ങള്‍ വെടിവെച്ച് തകര്‍ത്തെന്ന് നേരത്തെ പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അബ്ദുള്‍ ഗഫൂര്‍ അവകാശപ്പെട്ടിരുന്നു. ഒരു പൈലറ്റിനെ അറസ്റ്റ് ചെയ്തെന്നും ഗഫൂര്‍ അവകാശപ്പെട്ടിരുന്നു.

പിടിയിലായ പൈലറ്റെന്ന് പറഞ്ഞ് ഒരു ദൃശ്യവും പാക് സൈന്യം പുറത്തുവിട്ടിട്ടുണ്ട്. വ്യോമസേനയിലെ വിംഗ് കമാന്‍ഡര്‍ അഭിനന്ദനാണ് താനെന്നും, തന്റെ സര്‍വീസ് നമ്പര്‍ 27 981 ആണെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here