”ചര്‍ച്ചയ്ക്ക് തയ്യാര്‍; തെറ്റിദ്ധാരണയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം”: ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഇന്ത്യയുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

പ്രശ്നങ്ങള്‍ക്ക് പാക്കിസ്ഥാനും താല്‍പര്യമില്ല. തിരിച്ചടിക്ക് ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

തെറ്റിദ്ധാരണയാണ് പല സംഘര്‍ഷങ്ങള്‍ക്കും കാരണം. അതിര്‍ത്തി ലംഘിച്ചെത്തിയ ഇന്ത്യയുടെ രണ്ട് മിഗ് വിമാനങ്ങളും വെടിവച്ചിട്ടു. പുല്‍വാമ അടക്കമുള്ള വിഷയങ്ങളില്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News