ഇന്ത്യ കരുത്തില്‍ മുന്നില്‍; ഇന്ത്യന്‍ വ്യോമസേനയ്ക്ക് മുന്നില്‍ പാക്ക് പട വളരെ ശുഷ്‌ക്കം

വ്യോമാക്രമണ പ്രഖ്യാപനം പാക്കിസ്ഥാന്‍ നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ വ്യോമസേനയ്ക്ക് മുന്നില്‍ വളരെ ശുഷ്‌ക്കമാണ് പാക്ക്പട. പാക്കിസ്ഥാന്റെ കൈവശമുള്ള ഫൈറ്റര്‍ ജറ്റുകളുടെ ഇരിട്ടി എണ്ണം ഇന്ത്യയ്ക്കുണ്ട്.

ആകാശപോരാട്ടത്തില്‍ എന്നും കരുത്ത് തെളിയിച്ചിട്ടുള്ള മിഗ് ശ്രേണിയിലെ മൂന്ന് തലമുറകളാണ് ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത്.

മിറാഷ് വിമാനങ്ങളെ കൂടാതെ സുഖോയ് ഫൈറ്റര്‍ ജറ്റുകളേയും ഇന്ത്യ ഇന്നലെ അക്രമണത്തിനായി പല സ്ഥലത്തും വിന്യാസിച്ചിരുന്നു.

കാര്‍ഗിലിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും യുദ്ധസമാനമായ സാഹചര്യത്തിലേയ്ക്ക്
എത്തുകയാണ്.  ഇന്ത്യയ്ക്ക് വ്യോമാക്രമണത്തിലൂടെ മറുപടി പറയുമെന്നാണ് പാക്കിസ്ഥാന്‍ വാദം.

പക്ഷെ ആകാശപോരാട്ടത്തിലും പ്രതിരോധത്തിലും ഇന്ത്യയ്ക്ക് മുമ്പില്‍ ഏറ്റവും ശുഷ്‌ക്കമാണ് പാക്ക് വ്യോമപടയെന്ന് അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നു.

2018ലെ ഗ്ലോബര്‍ ഫൈയര്‍പവറിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ വ്യോമസേനയുടെ പക്കല്‍ ഉള്ളത് 2185 ജറ്റുകള്‍. എന്നാല്‍ പാക്കിസ്ഥാന്റെ പക്കലാകട്ടെ 1281 എണ്ണം മാത്രം. ഇന്ത്യയുടെ പക്കലുള്ള ഫൈറ്റര്‍ വിമാനങ്ങള്‍ 590. പാക്കിലാകട്ടെ 320.

അറ്റാക്ക് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍ 410 വിമാനങ്ങള്‍ മാത്രമേ പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് സ്വന്തമായുള്ളു.അതിന്റെ ഇരിട്ടി എണ്ണമായ 804 എണ്ണം ഇന്ത്യയ്ക്ക് കരുത്തായുണ്ട്. ഹെലികോപ്റ്ററുടെ എണ്ണത്തിലുമുണ്ട് വലിയ അന്തരം.

720 ഹെലികോപ്റ്ററുകള്‍ വ്യോമസേന്‌യ്ക്കായി പല ഭാഗത്തും സജീവമായുള്ളപ്പോള്‍ 329 എണ്ണമാണ് മറുഭാഗത്ത്. മിഗ് 21, മിഗ് 27,മിഗ് 29,മിറാഷ് ,സുഖോയ് എസ്.യു-30, സ്‌പെകാട് ജഗ്വാര്‍ എന്നീവയെ കൂടാതെ ഇന്ത്യ തദേശമായി വികസിപ്പിച്ചെടുത്ത തേജസ് വിമാനങ്ങളും ഇന്ത്യയ്ക്ക് മുതല്‍കൂട്ടാണ്.

എന്നാല്‍ ജറ്റ് വിമാനങ്ങളില്‍ ആദ്യത്തെ ജനറേഷനില്‍ മാത്രം ഉള്‍പ്പെടുന്ന എഫ് -16 ഫാള്‍ക്കണ്‍, ജെ.എഫ് തണ്ടര്‍, മിറാഷ് -3, മിറാഷ് -5 എന്നീ വിഭാഗങ്ങളിലെ വിമാനം മാത്രമാണ് പാക്ക് പക്കലുള്ളത്.

കഴിഞ്ഞ ദിവസം രാത്രി ഇന്ത്യ മിറാഷ് വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണ സമയത്ത് ജാഗ്രതയോടെ അതിര്‍ത്തിയില്‍ സുഖോയ് വിമാനങ്ങള്‍ വിന്യസിച്ചിരുന്നു.

അകാശത്ത് റഡാര്‍ സംവിധാനത്തോടെ പറന്ന് ഫാല്‍ക്കണ്‍ വിമാനവും, അടിയന്തര സാഹര്യത്തില്‍ ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാവുന്ന ഐ.എല്‍- 78 വിമാനവും പിന്തുണയുമായി ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News