മാവേലി എക്സ്പ്രസിലെ ശുചിമുറിയില്‍ 62കാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

കാസര്‍കോട്: മാവേലി എക്സ്പ്രസിലെ ശുചിമുറിയില്‍ 62കാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തലയിലെ സഹോദരിയെ കാണാന്‍ ചൊവ്വാഴ്ച വൈകിട്ട് പുറപ്പെട്ട പയ്യന്നൂര്‍ സ്വദേശി ഫ്രാന്‍സിസിനെ (62)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ മാവേലി എക്സ്പ്രസില്‍ പയ്യന്നൂരിലേക്ക് തിരിച്ച ഫ്രാന്‍സിസിനെ ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഫ്രാന്‍സിസ് മരണപ്പെടുകയായിരുന്നു.

ട്രെയിന്‍ പയ്യന്നൂരിലെത്തിയിട്ടും ഫ്രാന്‍സിസ് എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബന്ധപ്പെട്ടപ്പോള്‍ സഹയാത്രികനാണ് ഫോണെടുത്തത്. തുടര്‍ന്ന് ആളെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ കാസര്‍കോട് റെയില്‍വേ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് നടത്തിയ പരിശോധനയില്‍ എസ് 11 കോച്ചിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News