ആയിരം ദിനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റ ഭാഗമായി കാഴ്ച വൈകല്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍

കാഴ്ച വൈകല്യമുള്ളവര്‍ക്ക് സ്മാര്‍ട്ട് ഫോണുമായി ജില്ലാ പഞ്ചായത്ത് സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റ ഭാഗമായി നവകേരളത്തിന് ഒരു തദ്ദേശ മാതൃകയായി ജില്ലാ പഞ്ചായത്ത്. ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച നവകേരളം-2019 വേദിയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്ക് സ്‌ക്രീന്‍ റീഡറുകളുള്ള സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു.

വിതരണോദ്ഘാടനം അഡ്വ. കെ. സോമപ്രസാദ് എം.പി നിര്‍വഹിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്ക് അവരുടെ ജീവിതം സുഗമമായി മുന്നോട്ട് കൊണ്ട് പോകാന്‍ സഹായകമായ പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തു നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കിയ പദ്ധതിയില്‍ 95 പേര്‍ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തത്.

ഫോണില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീന്‍ റീഡര്‍ വഴി ശബ്ദ സന്ദേശങ്ങളാണ് ലഭിക്കുന്നത്. ടോക്-ബാക്ക് സൗകര്യത്തോടെ ശ്രവണ സന്ദേശങ്ങള്‍ തിരിച്ചറിയാവുന്ന വിധമാണ് ഫോണിന്റെ രൂപകല്പന.

ജില്ലാ പഞ്ചായത്ത് ഈ സാമ്പത്തിക വര്‍ഷം ഏറ്റെടുത്ത പദ്ധതിക്ക് 9,10,000 രൂപയാണ് ചെലവ്. ഗ്രാമസഭകള്‍ വഴി 26 ഡിവിഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഗുണഭോക്താക്കള്‍.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഇ.എസ്. രമാദേവി, ആശാ ശശിധരന്‍, കെ. ശോഭന, സരോജിനി സാബു, ജില്ലാ സാമൂഹികനീതി ഓഫീസര്‍ പി. സുധീര്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News