പാക്കിസ്താന്‍റേത് മനുഷ്യാവകാശലംഘനം; ഇന്ത്യന്‍ വൈമാനികനെ എത്രയും പെട്ടന്ന് തിരികെയെത്തിക്കണമെന്ന് ഇന്ത്യ; ഇന്ത്യയ്ക്ക് പിന്തുണയുമായി ചെെനയും റഷ്യയും അമേരിക്കയും

പാക്കിസ്താന്‍ പിടികൂടിയ ഇന്ത്യന്‍ വൈമാനികനെ എത്രയും പെട്ടന്നു തന്നെ ഇന്ത്യയില്‍ സുരക്ഷിതനായി തിരിച്ചെത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാക്കിസ്താന്‍ ജനീവ കണ്‍വെന്‍ഷന്‍റെ ലംഘനവും അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനവും നടത്തിയെന്നും സ്വന്തം മണ്ണില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ പാക്കിസ്താന്‍ തുടച്ചു നീക്കാന്‍ ശ്രമിക്കണമന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്റെ ചിത്രങ്ങള്‍ മോശമായി ചിത്രീകരിച്ച പാക്കിസ്താന്‍, ജനീവ കണ്‍വെന്‍ഷന്റെയും അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനത്തിന്റെയും ലംഘനമാണ് നടത്തിയതെന്നും ഇന്ത്യ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ പാക്കിസ്താന്‍, രണ്ട് ഇന്ത്യന്‍ വൈമാനികരെ പിടികൂടിയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറ്റി ഒരാളെയാണ് പിടികൂടിയതെന്ന് വ്യക്തമാക്കി രംഗത്തെത്തി.

പാക്കിസ്താനി അക്കൗണ്ടുകളില്‍ നിന്നും പുറത്തു വന്ന വീഡിയോകളില്‍, പൈലറ്റിനെ മുറിവേറ്റ നിലയിലും കൈകള്‍ ബന്ധിച്ച നിലയിലുമാണ് കണ്ടെത്തിയത്.

അതിനിടെ ഭീകര പ്രവത്തനങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ചൈനയും റഷ്യയും അമേരിക്കയും രംഗത്തെത്തി. ഭീകരതയ്‌ക്കെതിരേ ഒരുമിച്ച് പോരാടുമെന്ന് ഇന്ത്യയും ചൈനയും റഷ്യയും വ്യക്തമാക്കി.

ഇന്ത്യയ്‌ക്കെതിരേ സൈനിക നടപടി പാടില്ലെന്ന് പാകിസ്ഥാന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. സ്വന്തം മണ്ണില്‍ നടക്കുന്ന, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കരുതെന്നും പാക്കിസ്താനോട് അമേരിക്ക ആവശ്യപ്പെട്ടു. ജെയിഷെ ഇ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ ഫ്രാന്‍സ് പ്രമേയം പാസാക്കി.

ഭീകരസംഘടനകളെ ഒരുതരത്തിലും പിന്തുണയ്ക്കുകയോ രാഷ്ട്രീയ, രാഷ്ട്രതന്ത്രങ്ങളില്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്നും റഷ്യ, ഇന്ത്യ, ചൈന രാജ്യങ്ങളുടെ 16ാം യോഗത്തില്‍ ചൈന വ്യക്തമാക്കി. വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel