എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍

ഫറൂക്കില്‍ എട്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. കോഴിക്കോട് ഫറൂഖ് സ്വദേശി ജംഷീനയാണ് ഫറൂഖ് റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത്.

യുവതി കഞ്ചാവ് സ്‌കൂട്ടറില്‍ കടത്തുമ്പോഴാണ് എക്‌സൈസിന്റെ പിടിയിലായത്. പ്രധാന ഏജന്റായ ഫറൂഖ് സ്വദേശി സലീമിന് കഞ്ചാവ് എത്തിക്കാന്‍ പോകുമ്പോഴാണ് യുവതി പിടിയിലായത്.

സലീമുമായി ചേര്‍ന്ന് തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കടത്താറുണ്ടെന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel