49 -ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അഭിനന്ദനം വിജയികളെ അറിയിച്ചത്.

ജയസൂര്യ, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് മികച്ച നടന്മായി തിരഞ്ഞെടുക്കപ്പെട്ടത്. നിമിഷ സജയന്‍ മികച്ച നടിയായി. മികച്ച ചിത്രം ഷെരീഫ് സിയുടെ കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍.. ഒരു ഞായറാഴ്ചയിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനുമായി.