ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സി ഇന്ന് ഐസ്വാള്‍ എഫ് സിയെ നേരിടും

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സി ഇന്ന് ഐസ്വാള്‍ എഫ് സിയെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ എം എസ് സ്്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3 നാണ് കളി.

2 ജയം മാത്രമുള്ള ഗോകുലം നിലവില്‍ പത്താം സ്ഥാനത്താണ്. 14 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. ഈ സീസണില്‍ ഫോം കുറഞ്ഞ ഐസ്വാളിനെ ഹോം ഗ്രൗണ്ടില്‍ കീഴടക്കാം എന്ന പ്രതീക്ഷയിലാണ് ഗോകുലം.

ഒന്‍പതാം സ്ഥാനത്തുള്ള ഐസ്വാളിനും ഇന്നത്തെ കളി നിര്‍ണ്ണായകമാണ്. 15 പോയിന്റാണ് ഐസ്വാളിനുള്ളത്. റയല്‍ കാശ്മീരമായുള്ള മത്സരത്തിന് പോയ ഗോകുലം ടീം മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് കാശ്മീരില്‍ കുടുങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് മാറ്റിവെച്ച കളിയാണ് ഇന്ന് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here