തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെടല്‍. വിമാനത്താവള വില്‍പനയുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ തത്ക്കാലികം മാത്രമെന്ന് കോടതി വ്യക്തമാക്കി.

തുടര്‍ നടപടികള്‍ ഹൈക്കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാരും കെഎസ്‌ഐഡിസി യും
സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി വ്യക്തമാക്കി.

വിമാനത്താവളം അദാനിക്ക് വിറ്റ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ലേല നടപടികള്‍ നിയമവിരുദ്ധമാണെന്നും സ്വാഭാവിക നീതി ലംഘിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അദാനിക്ക് വിമാനത്താവള നടത്തിപ്പില്‍ മുന്‍പരിചയമില്ലന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel