പുരസ്‌ക്കാരങ്ങള്‍ക്ക് പിന്നാലെ ചോലയുടെ ടീസര്‍ പുറത്തിറങ്ങി

നാലു സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയതിന് പിന്നാലെ ചോലയുടെ ടീസര്‍ പുറത്തു വിട്ട് അണിറപ്രവര്‍ത്തകര്‍. ഉന്മാദിയുടെ മരണം എന്ന ചിത്രത്തിന് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവരാണ് പ്രധാന താരങ്ങളായി എത്തുന്നത്.

മികച്ച നടി, മികച്ച സ്വഭാവ നടന്‍, സംവിധാനത്തിന് പ്രത്യേക ജബൂറി പരാമര്‍ശം, സൗണ്ട് ഡിസൈനിംഗിന് പ്രത്യേക ജൂറി പരാമര്‍ശം എന്നിങ്ങനെ നാല് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്. നാല് മിനിറ്റുള്ള പ്രൊമോ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. നിമിഷ സജയനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News