മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ലോകരാജ്യങ്ങള്‍

ജെയ്‌ഷേ മുഹമ്മദ് സ്ഥാപകനും തലവുനുമായ മസൂദ് അസറിനെതിരെ ലോകരാജ്യങ്ങള്‍. മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നി ലോകരാജ്യങ്ങള്‍ യുഎന്‍ രക്ഷാസമിതിക്ക് മുന്നില്‍ വന്നു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ആണ് നിര്‍ദേശം.

മസൂദിന് ആയുധങ്ങള്‍ ലഭിക്കുന്നത് തടയണമെന്നും അസറിന്റെ സ്വത്തുക്കളും യാത്രയും മരവിപ്പിക്കണമെന്നും 15 അംഗ രക്ഷാസമിതിക്ക് മുന്നില്‍ വെച്ച നിര്‍ദേശത്തില്‍ മൂവരും ആവശ്യപ്പെട്ടു.

ഈ മൂന്നു രാജ്യങ്ങളുടെ നീക്കത്തോടും വീറ്റോ അധികാരമുള്ള ചൈന പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News