“ഞാനങ്ങോട്ട് തിരിഞ്ഞു നില്‍ക്കാം നിയെന്നെ ബെസ്റ്റ് ആക്ടറെ എന്ന് വിളിച്ചെ” , സൗബിന് വേണ്ടി കുമ്പളങ്ങിയിലെ രസകരമായ സീന്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചതിന് പിന്നാലെ സൗബിന് വേണ്ടി കുമ്പളങ്ങി നൈറ്റ്‌സിലെ രസകരവും പ്രധാനവുമായ ഒരു സീന്‍ പുറത്തു വിട്ട് അണിയറപ്രവര്‍ത്തകര്‍.

ഷൈന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സാഹചര്യം മുതലെടുത്ത് തന്നെ ചേട്ടാ എന്ന വിളിപ്പിക്കുന്നതാണ് സീന്‍. ഇത് ചേട്ടാ എന്ന് ബെസ്റ്റ് ആക്ടറെ എന്നാക്കണം എന്നാണ് പ്രക്ഷേകരുടെ അഭിപ്രായം.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച നടനായി സൗബിന്‍ ഷഹിറും ജയസൂര്യയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിമിഷ സജയന്‍ ആണ് മികച്ച നടി. ജോജു ജോര്‍ജ് മികച്ച സ്വഭാവനടനായി. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്ത്രിലെ അഭിനയത്തിനാണ് സൗബിന്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News