അതിര്‍ത്തിക്ക് ഇരുവശം ജീവിക്കുന്ന ജനങ്ങളെ ഓര്‍ത്ത് വല്ലാതെ ആശങ്ക തോന്നുന്നു, ഈ യുദ്ധം നമ്മുക്ക് വേണ്ട; മലാല

യുദ്ധത്തിനും പക വീട്ടലിനും എതിരായി നോബേല്‍ ജേതാവായ മലാല യൂസഫ്‌സായി. പകവീട്ടലും പ്രതികാരവും ഒരിക്കലും ശരിയായ പ്രതികരണമെല്ലെന്നും ഇതനെല്ലാം പരിഹാരം കണ്ടെത്തണമെന്നും അവര്‍ പറയുന്നു. അതിര്‍ത്തിക്ക് ഇരുവശം ജീവിക്കുന്ന ജനങ്ങളെ ഓര്‍ത്ത് വല്ലാതെ ആശങ്ക തോന്നുന്നു.

ഒരിക്കല്‍ യുദ്ധം തുടങ്ങിയാല്‍ അത് അവസാനിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. യുദ്ധങ്ങള്‍ കാരണം കോടി കണക്കിന് ആളുകളാണ് ഈ ലോകത്ത് ദുരിതം അനുഭവിക്കുന്നത്. അതുകൊണ്ട് മറ്റൊരു യുദ്ധം നമ്മുക്ക് വേണ്ട.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ അവസരത്തില്‍ അവരുടെ ശരിയായ നേത്യത്വം തെളിയിക്കണമെന്നും മലാല പറയുന്നു. പരസ്പരം ഹസ്തദാനം നടത്തി ഈ പ്രശ്‌നം അവസാനിപ്പിക്കണമെന്നും മലാല കൂട്ടിച്ചേര്‍ത്തു.

യഥാര്‍ഥ ശത്രുക്കള്‍ ഭീകരവാദവും, ദാരിദ്ര്യവും, വിദ്യാഭ്യാസമില്ലായ്മയും, ആരോഗ്യപ്രശ്‌നങ്ങളും ആണെന്ന് ഇരു രാജ്യക്കാരും തിരിച്ചറിയണമെന്നും മലാല പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News