
തടങ്കലിലുള്ള വിങ്ങ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തില്‍ ഉപാധിയുമായി പാക്കിസ്ഥാന്‍. അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിച്ച ശേഷം മോചനം നല്‍കാമെന്നും പാക്കിസ്ഥാന്‍.
എന്നാല്‍ എത്രയും വേഗം സുരക്ഷിതമായി വിങ്ങ് കമാണ്ടറെ മടക്കി നല്‍കണമെന്ന് ഇന്ത്യ വീണ്ടും നിര്‍ദേശിച്ചു. ഇന്ത്യ നയതന്ത്ര ഇടപെടലുകള്‍ ശക്തമാക്കി. പത്ത് ദിവസത്തിനുള്ളില്‍ അഭിനന്ദന്‍ വര്‍ധമാനെ തിരികെ കൊണ്ട് വരാന്‍ കഴിയുമെന്ന് വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു.
അഭിനന്ദന്‍ വര്‍ധമാനെ ഉപയോഗിച്ച് ഇന്ത്യക്ക് മേല്‍ വിലപേശാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. പുല്‍വാമ സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തീര്‍ന്നതിന് ശേഷം വിങ്ങ് കമാണ്ടറെ മടക്കി നല്‍കാമെന്ന് ഉപാധിയാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നത്. അതിര്‍ത്തി കടന്ന ജയ്‌ഷേ മുഹ്മദിനെതിരായ ആക്രമണം വീണ്ടും ഇന്ത്യ നടത്തുമോയെന്ന ഭയം പാക്കിസ്ഥാന് ഉണ്ട്.
എന്നാല്‍ പാക്ക് ഉപാധിയെ തള്ളി കളയുകയാണ് ഇന്ത്യ. എത്രയും വേഗം സുരക്ഷിതമായി വിങ്ങ് കമ്മാണ്ടന്‍ അഭിനന്ദന്‍ വര്‍ധമാനെ തിരികെ ഏല്‍പ്പിക്കണമെന്ന് ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു.നയതന്ത്ര രീതിയില്‍ സൈനീകനെ തിരികെ കൊണ്ട് വരണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. 1949 ലെ ജനീവ കണ്‍വെന്‍ഷന്‍ പ്രകാരം വ്യോമസേന പൈലറ്റിനെ പാക്കിസ്ഥാന് മടക്കി തല്‍കിയേ മതിയാകു.
പക്ഷെ സൈനീക കൈമാറ്റത്തിന് ജനീവ കണ്‍വെന്‍ഷന്‍ സമയം നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ എത്ര ദിവസം വേണമെങ്കിലും പാക്കിസ്ഥാന് സമയം നീട്ടാം. 1999ല്‍ കാര്‍ഗില്‍ യുദ്ധസമയത്ത് സാങ്കേതിക തകരാര്‍ മൂലം പാക്കിസ്ഥാനില്‍ അകപ്പെട്ട ഫ്‌ളൈറ്റ് ലഫ്റ്റനന്റ് കെ.നചികേതയെ എട്ട് ദിവസത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ വാഗാ അതിര്‍ത്തി വഴി മോചിപ്പിച്ചത്. അഭിനന്ദന്‍ വര്‍ത്തമാന്റെ മോചനം ഒരാഴ്ച്ച മുതല്‍ പത്ത് ദിവസം വരെ നീളാമെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here