“നിങ്ങള്‍ പല്ലു തേച്ചോ, ഉറങ്ങിയോ എന്നാര്‍ക്കും അറിയേണ്ട ആവശ്യമില്ല, ഞങ്ങളുടെ വിങ് കമാണ്ടറെ എപ്പോള്‍ തിരിച്ചു കൊണ്ടുവരും എന്ന് പറയു” , മോദിക്കെതിരെ ആഞ്ഞടിച്ച് ദിവ്യ സ്പന്ദന

പ്രധാനമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദന. അതിര്‍ത്തി ലംഘിച്ചെന്ന് കാരണത്താല്‍ പാകിസ്ഥാന്റെ പിടിയിലായ അഭിനന്ദന്‍ വര്‍ത്തമാനെക്കുറിച്ചാണ് ദിവ്യ ചോദിക്കുന്നത്.

നിങ്ങള്‍ പല്ലു തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ എന്നൊന്നും ഞ്ഞങ്ങള്‍ക്ക് അറിയേണ്ട ആവശ്യമില്ല. ഞങ്ങളുടെ വിങ് കമാണ്ടറിനെ എപ്പോള്‍ തിരിച്ചു കൊണ്ടു വരും എന്ന് മാത്രം ഞങ്ങള്‍ക്ക് അറിഞ്ഞാല്‍ മതി.

നമ്മുടെ വിങ് കമാണ്ടറെ കാണാനില്ല… ആ സമയത്തും അവര്‍ പറയുന്നത് ബൂത്തുകളെ കുറിച്ചാണ്. ഇന്നലെ യെദ്യൂരപ്പ പറഞ്ഞത് ഈ യുദ്ധം കാരണം ഇലക്ഷന്‍ തങ്ങള്‍ ജയിക്കുമെന്നാണ്.. എന്തു മനുഷ്യരാണ് ഇവര്‍. ഇതൊന്നും ഭാരതീയര്‍ മറക്കാന്‍ പോകുന്നില്ല.

ദിവ്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് മുന്‍പും ദിവ്യ മോദിക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here