അമ്പതിനായിരം കുടുംബങ്ങളെ അവരുടെ സ്വപ്‌നഭവനത്തിലേക്ക് കൈപിടിച്ച് നടത്തി ഇടത് സര്‍ക്കാര്‍

50,144 കുടുംബങ്ങളെ വീടെന്ന അവരുടെ സ്വപ്‌നത്തിലേക്ക് കൈപിടിച്ച് നടത്തിയിരിക്കുകയാണ് ഇടത് സര്‍ക്കാര്‍.

വിവിധ പദ്ധതികളിലായി പൂര്‍ത്തിയാക്കപ്പെടാതിരുന്ന 54,098 വീടുകള്‍ ഉണ്ടായിരുന്നു സംസ്ഥാനത്ത്. ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ലൈഫ് ‘പദ്ധതിയിലൂടെയാണ് ഈ നേട്ടം ഇടത് സര്‍ക്കാര്‍ കൈവരിച്ചത്.

വീടില്ലാത്തവരെന്ന് സര്‍വ്വെയില്‍ കണ്ടെത്തിയ 1,84,255 പേര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സഹായം നല്‍കുന്നതായിരുന്നു ലൈഫിന്റെ രണ്ടാം ഘട്ടം.

ഇതില്‍ 83,688 വീടുകളുടെ നിര്‍മ്മാണം ആരംഭിച്ചു. നാലു ലക്ഷം രൂപ ധനസഹായമാണ് വീട് നിര്‍മ്മാണത്തിന് ലഭിക്കുക. ലൈഫ് മിഷന്‍ നടപ്പാക്കുന്ന എല്ലാ പദ്ധതികളിലുമായി 1,28,101 വീടുകളുടെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്.

ലൈഫിന്റെ മൂന്നാം ഘട്ടവും ആരംഭിച്ചു കഴിഞ്ഞു. വീടും സ്ഥലവും സ്വന്തമായി ഇല്ലാത്ത കുടുംബങ്ങള്‍ക്കുള്ള ഭവന സമുച്ഛയ നിര്‍മ്മാണമാണ് മൂന്നാം ഘട്ടം.

ഇടുക്കി അടിമാലിയില്‍ 217 കുടുംബങ്ങള്‍ക്കുള്ള ഭവന സമുച്ഛയം കൈമാറി തുടങ്ങി. വിവിധ ഇടങ്ങളില്‍ ഭവന സമുച്ഛയ നിര്‍മ്മാണത്തിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഭവന സമുച്ഛയ നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here