വിങ്ങ് കമാണ്ടര്‍ അഭിനന്ദ് വര്‍ദ്ധമാനെ നാളെ വിട്ടയ്ക്കുമെന്ന് പാക്കിസ്ഥാന്‍. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപനം നടത്തി.
സൗദിയും അമേരിക്കയും നടത്തിയ സമര്‍ദങ്ങള്‍ക്ക് ഒടുവിലാണ് പാക്കിസ്ഥാന്‍ വഴങ്ങിയത്.മോചനത്തിനായി പാക്കിസ്ഥാന്‍ മുന്നോട്ട് വച്ച ഉപാധികള്‍ ഇന്ത്യന്‍ സൈന്യം തള്ളി കളഞ്ഞിരുന്നു.നാളെ രാവിലെ വാഗാ അതിര്‍ത്തി വഴി സൈനീകനെ ഇന്ത്യയിലെത്തിക്കും.
മോചിപ്പിക്കാനുള്ള ഇമ്രാന്റെ പ്രഖ്യാപനം കൈയ്യടിയോടാണ് പാക്ക് പാര്‍ലമെന്റ് എതിരേറ്റത്.സമാധാന നടപടികളുടെ ഭാഗമായി വിട്ടയ്ക്കുന്നു ഇന്ത്യ മിസൈല്‍ ആക്രമണത്തിന് സജ്ഞരായിരുന്നു.
നരേന്ദ്രമോദിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും പാക്ക് പാര്‍ലമെന്റിനെ അറിയിച്ചു. നയതന്ത്ര നീക്കങ്ങള്‍ക്കൊടുവില്‍ വിങ്ങ് കമ്മാണ്ടര്‍ അഭിനന്ദ് വര്‍ദ്ധമാനെ വിട്ടയക്കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
അമേരിക്കയും സൗദിയും ശക്തമായ മുന്നറിയിപ്പ് പാക്കിസ്ഥാന് നല്‍കി. സൗദി വിദേശകാര്യ മന്ത്രി അദേല്‍ അല്‍ ജുബൈര്‍ പാക്കിസ്ഥാനിലേയ്ക്ക് പോകാന്‍ തയ്യാറായി.
സൗദി കിരീടാവകാശിയുടെ പ്രധാന സന്ദേശവുമായാണ് വിദേശകാര്യമന്ത്രി എത്തുന്നതെന്ന് പാക്ക് വിദേശകാര്യവകുപ്പിനെ അറിയിക്കുകയും ചെയ്തു ഇന്ത്യന്‍ സേനയും കര്‍ക്കശമായ നിലപാടിലേയ്ക്ക് പോയി.
അഭിനന്ദ വര്‍ദ്ധമാനെ ഉപയോഗിച്ച് വിലപേശല്‍ തന്ത്രം ഇടയ്ക്ക് പാക്കിസ്ഥാന്‍ പ്രയോഗിച്ചു. ഇന്ത്യ പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിക്കണമെന്നായിരുന്നു ഒരു ഉപാധി.
എന്നാല്‍ ഒരു ഉപാധിയ്ക്കും ഒരുക്കമല്ലെന്ന് കര്‍ശന നിലപാട് സേന കൈകൊണ്ടു. സുരക്ഷിതമായി തിരികെ എത്തിച്ചില്ലെങ്കില്‍ ഭവിഷത്ത് നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമീഷണറും പാക്ക് സര്‍ക്കാരിനെ അറിയിച്ചു.
ഇതോടെയാണ് പാക്ക് പാര്‍ലമെന്റില്‍ വച്ച് ഇമ്രാന്‍ഖാന്‍ മോചനം പ്രഖ്യാപിച്ചത്.
പാക്ക് വ്യോമാക്രമണം പ്രതിരോധിക്കുന്നതിനിടെ ഇന്നലെയാണ് വിങ്ങ് കമ്മാണ്ടര്‍ അഭിനന്ദ വര്‍ദ്ധമാന്‍ പാക്കിസ്ഥാനില്‍ അകപ്പെട്ട് പോയത്.
എയര്‍മാര്‍ഷനായി വിരമിച്ച സിംഹകുട്ടി വര്‍ദ്ധമാന്റെ പുത്രനാണ് അഭിനന്ദ്. വാഗാ അതിര്‍ത്തി വഴി നാളെ അഭിനന്ദിനെ ഇന്ത്യയിലേയ്ക്ക് കൊണ്ട് വരാനാണ് വിദേശകാര്യമന്ത്രാലത്തിന്റെ തീരുമാനം.

Get real time update about this post categories directly on your device, subscribe now.