പാക് പിടിയിലായ വ്യോമസേന സൈനീകന്റെ സുരക്ഷിതത്വത്തില്‍ രാജ്യം ആശങ്കപ്പെടുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ബിജെപി ഭാരവാഹികളുമായി മോദി ദില്ലിയിലിരുന്ന് വീഡിയോ കോണഫറന്‍സിലൂടെ നടത്തിയ സംവദത്തില്‍ പിടിയിലായ സൈനീകനെക്കുറിച്ച് മൗനം.

പ്രതിപക്ഷ പാര്‍ടികള്‍ എല്ലാ പരിപാടികളും റദാക്കുമ്പോഴാണ് മോദിയുടെ ആഘോഷം. വ്യോമാക്രമണം കര്‍ണ്ണാടകയില്‍ ബിജെപിയ്ക്ക് തിരഞ്ഞെടുപ്പ് വിജയം സമ്മാനിക്കുമെന്ന മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദൂരിയപ്പയുടെ വാക്കുകളും വിവാദമാകുന്നു.

നാല്‍പ്പത് സൈനീകര്‍ മരിച്ചതും ഇന്ത്യ പ്രത്യാക്രമണം നടത്തിയതും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയാണ് മോദി യും ബിജെപിയും.

പാക്ക് പിടിയിലായ വ്യോമസേന വിങ്ങ് കമ്മാണ്ടര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ സുരക്ഷിതത്വത്തെക്കുറിച്ചും മടങ്ങിവരവിനെക്കുറിച്ചും രാജ്യം ആശങ്കപ്പെടുമ്പോള്‍ നരേന്ദമോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്ന തിരിക്കിലാണ്.

ദില്ലിയിലിരുന്ന വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തിന്റെ വിവിധ ഭാരങ്ങളിലെ ഒരു കോടിയിലേറെ ബിജെപി ഭാരവാഹികളുമായി മോദി സംവാദം നടത്തി.

സ്വന്തം ബൂത്തുകള്‍ ശക്തമാക്കണം. സൈന്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് പറഞ്ഞ മോദി പാക്ക് പിടിയിലായ സൈനീകനെക്കുറിച്ച് ഒരു പരാമര്‍ശം പോലും നടത്തിയില്ല.

വര്‍ത്തമാന്‍ പിടിയിലായിട്ട് 48 മണിക്കൂര്‍ പോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പ്രധാനമന്ത്രി അതെല്ലാം മറന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി.

സൈനീകന്‍ കസ്റ്റഡിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം സര്‍ക്കാരിനെതിരായ ചര്‍ച്ചകള്‍ പോലും മാറ്റി വച്ചിരുന്നു.

ദില്ലിയ്ക്ക് സമ്പൂര്‍ണ്ണ പദവി ആവശ്യപ്പെട്ടുള്ള സമരം കേജരിവാളും മാറ്റി വച്ചിരുന്നു. എന്റെ ബൂത്ത് മികച്ചത് എന്നര്‍ത്ഥം വരുന്ന മേരെ ബൂത്ത് സബ്‌സേ മസ്ബൂത്ത് എന്ന പേരില്‍ മോദി നടത്തിയ ചടങ്ങിനെതിരെ എന്റെ സൈനീകന്‍ മികച്ചത് എന്നര്‍ത്ഥത്തില്‍ മേരെ ജവാന്‍ സബ്‌സെ മസ്ബൂത് എന്ന ഹാഷ് ടാങ്ങ് മോദിയുടെ പ്രസംഗ സമയത്ത് ട്വീറ്ററില്‍ ഡ്രെന്‍ഡായി.

അതേ സമയം കര്‍ണ്ണാടകയില്‍ വ്യോമാക്രമണം ബിജെപിയ്ക്ക തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന ബിജെപി നേതാവ് ബി.എസ്. യെദൂരിയപ്പയുടെ വാക്കുകളും വിവാദമാകുന്നു. സൈനീക നീക്കം പ്രാരണമാക്കിയാല്‍ 22 സീറ്റ് കര്‍ണ്ണാടകയില്‍ ബിജെപിയ്ക്ക് ലഭിക്കുമെന്നായിരുന്നു യെദൂരിയപ്പയുടെ വാക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News