ബംഗളൂരു: പാകിസ്‌താനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ വ്യോമാക്രമണം രാജ്യത്ത് മോദി തരംഗം ഉണ്ടാക്കുമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ.

ഇരു രാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്‌നം ബിജെപി രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന ആരോപണം ശക്തമായി നിലനിൽക്കെയാണ്‌ യെദ്യൂരപ്പയുടെ ഇത്തരമൊരു പ്രതികരണം.

രാഷ്ട്രീയ അന്തരീക്ഷം ഓരോ ദിവസവും ബിജെപിക്ക് അനുകൂലമാവുകയാണ്. ഇന്ത്യയുടെ തിരിച്ചടി യുവാക്കള്‍ക്കിടയില്‍ ബിജെപിക്ക് അനുകൂലമായ വികാരം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. യെദ്യൂരപ്പയുടെ പ്രസ്‌താവനക്കെതിരെ സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.