കിടിലന്‍ ഫീച്ചറുകളുമായി റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തി; ഗെയിം ചെയ്ഞ്ചര്‍ ഫോണില്‍ 48 മെഗാ പിക്സല്‍ ക്യമാറ

ഏതൊരു സ്മാർട്ട് ഫോൺ പ്രേമിയും കൊതിക്കുന്ന ഫീച്ചറുകളുമായി റെഡ് മി നോട്ട് 7, നോട്ട് 7 പ്രോ എന്നീ ഫോണുകള്‍ ഷവോമി ഇന്ത്യൻ വിപണിയിലെത്തിച്ചു.

നൂതന ഫീച്ചറുകള്‍ക്കൊപ്പം അതിശയിപ്പിക്കുന്ന വിലക്കുറവുമാണ് ഷവോമിയുടെ പുതിയ ഫോണുകളുടെ പ്രത്യേകത. റെഡ്മി നോട്ട് 7 ചൈനയിലേതുപോലെ ‘ഗെയിം ചേയ്ഞ്ചര്‍’ ആകുമെന്നാണ് ഷാവോമിയുടെ പ്രതീക്ഷ.

വില തന്നെയാണ് ഇക്കുറിയും ഷവോമിയുടെ തുറുപ്പ് ചീട്ട്. നോട്ട് 7 പ്രോയുടെ 4 ജി.ബി റാം 64 ജി.ബി മെമ്മറി മോഡലിന് 13,999 രൂപയും 6 ജി.ബി റാം 128 ജി.ബി മെമ്മറി മോഡലിന് 16,999 രൂപയുമാണ് വില.

നോട്ട് 7ന്‍റെ 3 ജി.ബി റാം 32 ജി.ബി മെമ്മറി മോഡലിന് 9,999 രൂപയും 4 ജി.ബി റാം 64 ജി.ബി മെമ്മറി മോഡലിന് 11,999 രൂപയുമാണ് വില.

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഎസ് ഡിസ്‌പ്ലേയാണ് നോട്ട് 7 ഫോണിനുള്ളത്. 2340×1080 പിക്സല്‍ റെസലുഷൻ, ഡോട്ട് നോച്ച് എന്നിവയാണ് മറ്റ് ഡിസ്പ്ലേ സവിശേഷതകൾ.

മുന്നിലും പിന്നിലും കോർണറിങ് ഗോറില്ല ഗ്ലാസ് 5ന്‍റെ സുരക്ഷ നൽകിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 675 പ്രൊസസറാണ് കരുത്ത് പകരുന്നത്.

4000 എം.എ.എച്ചാണ് ബാറ്ററി, ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ എം.ഐ യു.ഐ 10 ഓപ്പറേറ്റിങ് സിസ്റ്റം തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍. ക്വാൽകോം ക്വുക്ക് ചാർജ് 4.0 സിസ്റ്റത്തെയും ഫോൺ പിന്തുണക്കും.

ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനമാണ് നോട്ട് 7ലുള്ളത്. ഒന്ന് 48 മെഗാപിക്‌സല്‍ സെന്‍സറും രണ്ടാമത്തെത് അഞ്ച് മെഗാപിക്‌സല്‍ സെന്‍സറും.

സെല്‍ഫിക്ക് വേണ്ടി 13 മെഗാപിക്‌സലിന്‍റെ ക്യാമറയാണുള്ളത്. കൂടാടെ നിരവധി എഐ ഫീച്ചറുകളും സെല്‍ഫി ക്യാമറയിലുണ്ടാവും.

ചിത്രങ്ങൾ പകർത്തുന്നതിന് സോണി ഐ എം എക്സ് 586 സെൻസറും നൽകിയിട്ടുണ്ട്. രാത്രികാല ചിത്രങ്ങൾ പകർത്തുന്നതിന് നൈറ്റ് മോഡും ഉൾക്കൊള്ളിച്ചിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെയും ഷവോമിയുടെ പുതിയ ഫോണിന്‍റെ കാമറക്കൊപ്പം ഇണക്കിച്ചേർത്തിരിക്കുന്നു.

ക‍ഴിഞ്ഞ മാസം ചൈനയില്‍ പുറത്തിറക്കിയ റെഡ്മി നോട്ട് 7 മൂന്നാ‍ഴ്ചയ്ക്കുള്ളില്‍ പത്ത് ലക്ഷം ഫോണ്‍ വിറ്റ‍ഴിഞ്ഞതിന് പിന്നാലെയാണ് കമ്പനി ഇന്ത്യന്‍ വിപണിയിലും ഫോണ്‍ ലഭ്യമാക്കിയത്. ഫാന്‍റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക്, ട്വിലൈറ്റ് ഗോള്‍ഡ് കളറുകളിലാകും ഫോണ്‍ ലഭിക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here