കുടുംബ പരിപാടിയില്‍ വെച്ച് മുഖത്തടിച്ച 35കാരനെ യുവാവ് വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: കുടുംബ പരിപാടിയില്‍ വെച്ച് മുഖത്തടിച്ച 35കാരനെ യുവാവ് വെടിവെച്ചു കൊന്നു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജസോലയിലാണ് ഹരിയാണയിലെ പാല്‍വല്‍ സ്വദേശി തൗഫീക്ക്(28) ജാമിയ നഗര്‍ സ്വദേശി മുഹമ്മദ് റഷീദിനെ വെടിവെച്ചുകൊന്നത്.

ജസോലയിലെ ഒമാക്‌സ് സ്‌ക്വയര്‍ മാളിനു സമീപം കാറില്‍ ഒരാള്‍ ബോധരഹിതനായി കിടക്കുന്നതായി വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് ഡ്രൈവര്‍ സീറ്റില്‍ മദ്യക്കുപ്പിയുമായി ഒരാളെ കണ്ടെത്തിയത്.

തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ശേഷം ഇയാളുടെ മൃതദേഹ പരിശോധനയില്‍ തലയില്‍ നിന്ന് വെടിയുണ്ട കണ്ടെത്തുകയും ചെയ്തു.

പിന്നീട് സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ മരിക്കുന്നതിന് മുന്‍പ് തൗഫീക്കാണ് റഷീദിനൊപ്പം ഉണ്ടായിരുന്നതെന്നും കണ്ടെത്തി.

തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലില്‍ പരിപാടിക്കിടെ തന്റെ മുഖത്തടിച്ചതിന്റെ ദേഷ്യത്തില്‍ വെടിവെച്ചുകൊന്നതാണെന്ന് വെളിപ്പെടുത്തുകയ3ായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News