ഇന്ത്യ പാക് സംഘര്‍ഷം യു എ ഇ യില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിക്കുന്നു

യുഎഇ യിൽ നിന്ന് പാകിസ്താനിലേക്കുള്ള മിക്ക ഫ്ലൈറ്റ് സർവീസുകളും റദ്ദാക്കിയതിനു പിറകെ പല ഇന്ത്യൻ സെക്ടർ സർവീസുകളെയും സംഘർഷം പ്രതികൂലമായി ബാധിച്ചുതുടങ്ങിയതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.

ഇന്ത്യയിലേക്കുള്ള യാത്രക്കാർ ഷെഡ്യൂൾ കൃത്യമായി നിരീക്ഷിച്ച് ഉറപ്പുവരുത്തിയ ശേഷം യാത്രയ്‌ക്ക്‌ തുനിഞ്ഞാൽ മതിയെന്നാണ് ഉപദേശം.

സ്‌പൈസ് ജെറ്റ് , ഇൻഡിഗോ , എയർ ബ്ലൂ തുടങ്ങിയ ഫ്ലൈറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News