കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖല കേരള സംരക്ഷണയാത്രക്ക് എറണാകുളം ജില്ലയിൽ രണ്ടാം ദിനവും വൻ വരവേൽപ്പ്

കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖല കേരള സംരക്ഷണയാത്രക്ക് എറണാകുളം ജില്ലയിൽ രണ്ടാം ദിനവും വൻ വരവേൽപ്പ്. പെരുമ്പാവൂർ, അങ്കമാലി, ആലുവ, കളമശ്ശേരി എന്നിവിടങ്ങളിലാണ് ഇന്ന് ജാഥ പര്യടനം നടത്തിയത്. ബിജെപിയെയും മോഡിയെയും വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താൻ ബിജെപി ശ്രമിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

എറണാകുളം ജില്ലയിലെ വ്യവസായമേഖല യിലൂടെയായിരുന്നു ജാഥയുടെ ജില്ലയിലെ രണ്ടാംദിന പര്യടനം. ആദ്യ സ്വീകരണകേന്ദ്രമായ പെരുമ്പാവൂരിൽ സ്ത്രീകളടക്കം വൻജനാവലി ജാഥയെ വരവേൽക്കാനെത്തി.

അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം ഒന്നിച്ചു നിൽക്കേണ്ട സമയമാണിതെന്ന് കോടിയേരി ബാലകൃഷ്ണൻ ഓർമിപ്പിച്ചു. എന്നാൽ മോഡിയെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോടിയേരി ആരോപിച്ചു.

ഒരുകാലത്ത് വിമോചനസമരത്തിന്റെ ഈറ്റില്ലമായിരുന്ന അങ്കമാലിയായിരുന്നു രണ്ടാമത്തെ സ്വീകരണ കേന്ദ്രം. അങ്കമാലിയിലെ പുതുതലമുറ ഇടതുപക്ഷത്തോടൊപ്പമണെന്ന് തെളിയിക്കുന്നതായിരുന്നു അങ്കമാലിയിൽ ഒഴുകിയെത്തിയ ജനസഞ്ചയം.

വ്യവസായകേന്ദ്രമായ ആലുവയും കളമശ്ശേരിയും ജാഥക്ക് ഒരുക്കിയത് വൻസ്വീകരണമായിരുന്നു.
പറവൂർ, വൈപ്പിൻ, കൊച്ചി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം ജില്ലയിലെ പര്യടനം നാളെ വൈകിട്ട് മറൈൻ ഡ്രൈവിൽ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News